Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
ഒന്നും പറയണ്ടാ.. ഞാൻ എന്റെ തെറ്റ് സമ്മതിച്ചു പോരെ..... "
എന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടാകാം കിച്ചേട്ടൻ അങ്ങനെ പറഞ്ഞത്.. ഏതായാലും അതെനിക്കിഷ്ടപ്പെട്ടു. കൈ എടുത്തതും കിച്ചേട്ടന്റെ കവിളിൽ നല്ലൊരു ഉമ്മയും കൊടുത്തു കിചേട്ടനോട് ഒട്ടിചേർന്നു വീണ്ടും കിടന്നു.
" ശ്രീ നമുക്ക് വീട്ടിലേക്ക് തിരിച്ചു പോകണ്ടേ....? "
അല്പനേരത്തിനു ശേഷമുള്ള കിച്ചേട്ടന്റെ ചോദ്യം കേട്ടു ഞൻ സംശയരൂപേണ കിച്ചേട്ടനെ നോക്കി.
" അമ്മയൊക്കെ അന്ന്വേക്ഷിക്കല്ലേ... പറയാതെ പോന്നതല്ലേ..... ? "
" വേണ്ട കിച്ചേട്ടാ.. പോവണ്ട.. നമുക്ക് ഇങ്ങനെ കിടക്കാം....... "
" എങ്കിലും അത് മോശം അല്ലെ,? "
" നമ്മള് വിളിച്ചു പറഞ്ഞില്ലേ കിച്ചേട്ടാ... ഇനി നിർബന്ധം ആണേൽ നാളെ രാവിലെ പോകാന്നേ..... "
അതിന് കിച്ചേട്ടൻ സമ്മതം മൂളിയതും
ഞാൻ വീണ്ടും കിച്ചേട്ടന്റെ നെഞ്ചിലേക്ക് കയറി കിടന്നു.. ഉറക്കം പിടിച്ചു വന്നതായിരുന്നു.... പെട്ടന്നാണെനിക്ക് ആ കാര്യം ഓർമ വന്നത്...
ഞാൻ കിചേട്ടനിൽ നിന്നും ചാടി എഴുന്നേറ്റു മാറി ഇരുന്നു ..
" എന്താടീ... എന്ത് പറ്റി......? "
" സത്യം പറ... എന്തിനാ വീട്ടിൽ പോണത് ...? "
എന്റെ ചോദ്യത്തിനർദ്ധം മനസ്സിലാവാത്ത വണ്ണം കിച്ചേട്ടൻ ചോദിച്ചു ....
" അല്ലേൽ എന്റെ വീട്ടിൽ പോണ കാര്യം
പറഞ്ഞാൽ കലിയിളകണ ആളാ..... ഇന്നെന്താ ഇത്ര പ്രത്യേകത ...? "
" എന്ത് പ്രത്യേകത.... ? '
" സത്യം പറ മനുഷ്യാ.. നിങ്ങൾക് ആ പെൺപിള്ളേരെ കാണാൻ അല്ലെ പിന്നേം പോകാം എന്ന് പറയുന്നത്.. ? "
" ശ്രീക്കുട്ടി.......
💬 Comments
View all comments