Chapter Title : സ്വപ്നദേവത മിഷേൽ
തന്നെ എന്നെ പ്രാകുന്നുണ്ടാവും. നിന്റെ കൂടെ എന്നെ കണ്ടത് കൊണ്ട്."
"എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷെ ഒരു തരത്തിൽ എനിക്കതിൽ ഒന്നും ചെയ്യാൻ പറ്റില്ല, ഞാൻ നല്ല ബ്യൂട്ടി കോൺഷ്യസ് ആണ്. എവിടെ പോയാലും എനിക്ക് എന്നെ നല്ല പോലെ പ്രെസന്റ് ചെയ്യണം, അതെനിക്ക് നിർബന്ധമാണ്."
"നിന്നോട് എപ്പഴും ചോദിക്കണം എന്ന് ഞാൻ വിചാരിക്കുന്ന ഒരു കാര്യമുണ്ട്. ഉറപ്പായും ഞാൻ മാത്രമായിരിക്കില്ല നിന്നോട് ചോദിച്ചിട്ടുള്ളത്. നീ എങ്ങനെ നിന്റെ ബോഡി ഇതുപോലെ മൈന്റൈൻ ചെയ്യുന്നു?"
"ശരിയാണ്, ഇത് നീയല്ല ആദ്യമായി ചോദിക്കുന്നത്. എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ഞാൻ വീക്കിലി 4 ഡേയ്സ് എക്സർസൈസ് ചെയ്യും. അതും ഫോക്കസ്ഡ് ആയി. കൈക്ക് വേണ്ടി സെപറേറ്റ്, കാലിന് സെപറേറ്റ് അങ്ങനെ."
"ഓ.. ഗുഡ്. ഞാനും എപ്പോഴും വിചാരിക്കും എക്സർസൈസ് ചെയ്യാൻ പോണം എന്ന്, പക്ഷെ എന്ത് ചെയ്യാം ഭയങ്കര മടി. ഈ ഒരു കാര്യത്തിൽ ഞാൻ ഭയങ്കര മടിയനാ..."
പോവുന്ന വഴിക്ക് ഒരു റോഡ് ക്രോസ്സ് ചെയ്യുന്ന സ്ഥലം എത്തിയപ്പോ സംസാരത്തിന്റെ ഇടയ്ക്ക് പുറകിലേക്ക് നോക്കാൻ മറന്നു പോയി. ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങിയതും പുറകിൽ നിന്ന് ഒരു സൈക്കിൾ വന്നത് കണ്ടില്ല. പെട്ടന്ന് ആ സൈക്കിൾകാരൻ വെട്ടിച്ചപ്പോ ഞാൻ ഞെട്ടി അവളുടെ കയ്യിൽ പിടിച്ചു പുറകിലേക്ക് വലിച്ചു. അവളും നന്നായി ഒന്ന് ഞെട്ടി.
"ഹോ.. പേടിച്ചു പോയി. സംസാരിച്ചു നടന്നത് കൊണ്ട് കണ്ടില്ല. നീ ഏതായാലും നോക്കിയത് കൊണ്ട് രക്ഷപെട്ടു" അവൾ ഒരു ദീർഘശ്വാസം എടുത്തു കൊണ്ട് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
"സൈക്കിൾ ആയതു
💬 Comments
View all comments