Chapter Title : സ്വപ്നദേവത മിഷേൽ
കൊണ്ടാ, മോശമല്ലേ സൈക്കിൾ ഇടിച്ചു മരിച്ചു എന്ന് പറയാൻ. വല്ല റോൾസ് റോയ്‌സോ, ബെന്റലെയോ വല്ലതുമായിരുന്നെങ്കിൽ പിന്നെ പോട്ടെന്നു വെച്ചേനെ. അതൊക്കെ ഒരു ജാഡയല്ലേ, റോൾസ് റോയ്സിടിച്ചാ മരിച്ചത് എന്ന് പറയാൻ." കൂട്ടുകാർക്കിടയിൽ പറയുന്ന ഡയലോഗ് ഇവൾടടുത്തും എടുത്തിട്ടു.
"ഹഹഹ... എടാ ദുഷ്ടാ നീ എന്നെ കൊല്ലുമോ? നിന്റെ കൂടെ നടക്കുന്നത് സൂക്ഷിക്കണമല്ലേ" എന്റെ ഉരത്തിൽ മെല്ലെ അടിച്ചു കൊണ്ട് അവൾ പറഞ്ഞു.
ഞങ്ങൾ സംസാരിച്ചു ഫുഡ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലത്തിന്റെ ഗേറ്റിൽ എത്തി.
"മിഷേൽ നിനക്ക് എന്ത് ഭക്ഷണമാണ് ഇഷ്ടമുള്ളത് എന്നെനിക്കറിയില്ല. അത് കൊണ്ട് ഞാൻ കരുതി ഇവിടെ വരാം എന്ന്. നിനക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം, നമുക്ക് പല ഫുഡ് ട്രൈ ചെയ്യാം. എന്ത് പറയുന്നു? ഇതാണ് സർപ്രൈസ് എന്ന് ഞാൻ പറഞ്ഞത്. ഇത് നിനക്ക് ഓക്കേ ആണെന്ന് കരുതുന്നു. ഇനി അഥവാ നിനക്കിത് ഇഷ്ടമല്ലെങ്കിൽ ധാ തൊട്ടടുത്ത് ഒരു മെക്സിക്കൻ റെസ്റ്റോറന്റ് ഉണ്ട്. നമുക്കവിടെ പോവാം." എന്റെ മനസ്സിലുള്ള ഓപ്ഷൻ ഞാൻ പറഞ്ഞു.
"വൗ... അടിപൊളി. എനിക്ക് ഭയങ്കര ഇഷ്ടമാ ഫുഡ് ഫെസ്റ്റിവൽ, പല തരാം ഫുഡ് ട്രൈ ചെയ്യാനും ഇഷ്ടമാ... നിന്റെ ഐഡിയ ഏതായാലും തകർത്തു. ഇന്ന് ഞാൻ കഴിച്ചു ഒരു വഴിയാകും. നമ്മുടെ ഓഫീസിൽ കൂടി വീർപ്പു മുട്ടിയാ നടക്കുന്നത്. ഇത് പോലുള്ള സ്ഥലങ്ങളിൽ എന്ത് ഫ്രീയാ... പെട്ടന്ന് വാ, എനിക്ക് എല്ലാം ട്രൈ ചെയ്യാൻ കൊതിയായി." അവൾ എന്റെ കയ്യും പിടിച്ചു കൊണ്ട് ഫുഡ് സ്റ്റാളുകളുടെ ഇടയിലേക്ക് കയറി.
ഏതായാലും എന്റെ ഐഡിയ ഏറ്റു. ഇവളും കുറച്ചു ഫ്രീക്ഔട്ട് ടൈപ് ആണെന്ന്
💬 Comments
View all comments