Chapter Title : സ്വപ്നദേവത മിഷേൽ
ഭയങ്കര ക്യൂട്ട് ആണ്" എന്ന് പറഞ്ഞു കൊണ്ട് മുൻപിലേക്ക് നടന്നു. പക്ഷെ എന്റെ കയ്യിലെ പിടുത്തം അവൾ വിട്ടിരുന്നില്ല. അത് എന്നെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.
"നമുക്ക് എന്നാൽ ഒരു കാപ്പി കുടിച്ചാലോ? ഇവിടുള്ളവർക്ക് ഭക്ഷണം കഴിഞ്ഞു ഒരു കാപ്പി കുടി ഉള്ളതല്ലേ. എനിക്ക് പഴ്സണലി വല്യ താല്പര്യമില്ല, പക്ഷെ നിനക്കു താൽപര്യമുണ്ടെങ്കിൽ ഒരു കാപ്പിയാവാം."
"എനിക്കും ഇഷ്ടമല്ല ഭക്ഷണം കഴിച്ചിട്ട് കാപ്പി കുടിക്കുന്നത്. എന്തിനാ കഴിച്ച ഫുഡിന്റെ ടേസ്റ്റ് വെറുതെ നാവിൽ നിന്ന് കളയുന്നത്?"
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.
"എന്താ നീ ഇങ്ങനെ നോക്കുന്നത്?" കയ്യിലെ പിടി വിടാതെ എന്നാൽ ഒരു സ്റ്റെപ് അകലയെക്ക് മാറി നിന്ന് കൊണ്ട് അവൾ ചോദിച്ചു.
"ഹേയ് ഒന്നുമില്ല. ഞാൻ എന്റെ ഓഫീസിലെ ഫ്രണ്ട്സിനോട് പറയുന്ന അതെ ഡയലോഗ്, അത് കേട്ടത് കൊണ്ട് നോക്കിയതാണ്. നമ്മൾ തമ്മിൽ ഒരുപാട് പൊരുത്തങ്ങൾ ഉള്ള പോലെ. അല്ലെ?"
"കാണും."
"അപ്പൊ പിന്നെ ഇനി എന്താ പരുപാടി? തിരിച്ചു പോവ്വാണോ?" അവളെ അടുത്തേയ്ക്ക് വലിച്ചു കൊണ്ട് ചോദിച്ചു.
"അയ്യോ സമയം പോയതറിഞ്ഞില്ല എനിക്ക് ഒന്നരയാവുമ്പോ തിരിച്ചു ഓഫീസിൽ ചെല്ലണം. നമുക്ക് തിരിച്ചു പോയാലോ?"
"ശരി, എന്ന പോവാം." ഞങ്ങൾ മുൻപോട്ടു നടന്നു. അങ്ങനെ നടന്ന വഴിക്കാണ് അവൾ എന്റെ കയ്യിൽ പിടിച്ചിരിക്കുകയായിരുന്നു എന്ന കാര്യം അവൾ മനസ്സിലാക്കിയത് എന്ന് തോന്നുന്നു. പെട്ടന്ന് കൈ വിട്ടു കൊണ്ട് അവൾ ചോദിച്ചു. "ഓഹ് സോറി, ഞാൻ ഇത്രയും നേരം നിന്റെ കൈ പിടിച്ചു കൊണ്ട് നടന്നത് അറിഞ്ഞില്ല. ഒന്നും തോന്നരുതേ"
"കമ്മോൺ, നീ ഒരിക്കലും വിടരുതേ എന്നായിരുന്നു
💬 Comments
View all comments