Chapter Title : സ്വപ്നദേവത മിഷേൽ
എന്റെ പ്രാർത്ഥന"
"ജിത്തൂ... വേണ്ട... നീ ലിമിറ്റ് കടക്കുന്നു." ഒരു വിരൽ ചൂണ്ടി താക്കീതു പോലെ എന്നാൽ ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
"ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞെങ്കിൽ എന്നോട് ക്ഷമിക്ക്. എന്റെ മനസ്സിൽ തോന്നിയതാ ഞാൻ പറഞ്ഞത്. എനിക്ക് മനസ്സിൽ ഒന്ന് വെച്ച് കൊണ്ട് വേറെ രീതിയിൽ പെരുമാറാൻ അറിയില്ല." അവളുടെ കണ്ണുകളിൽ നോക്കി അങ്ങനെ പറഞ്ഞപ്പോ അവളുടെ കണ്ണിൽ മിന്നിമറഞ്ഞ ആ തിളക്കത്തിന്റെ അർത്ഥമെന്താ? അറിയില്ല... ഞാൻ വീണ്ടും മുൻപിലേക്ക് നടന്നു. പിന്നെ എന്ത് കൊണ്ടോ തിരിച്ചു ഓഫീസിൽ ചെന്നത് വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഓഫീസിലെ ലിഫ്റ്റിൽ കേറി 12 ഫ്ലോർ കുത്തി. ലിഫ്റ്റ് പതിയെ മുകളിലേയ്ക്ക് ചലിച്ചു.
"ഇന്നത്തെ നിന്റെ ടൈം ഞാൻ വേസ്റ്റ് ചെയ്തില്ല എന്ന് കരുതുന്നു." അവളുടെ അടുത്തേയ്ക്ക് നീങ്ങി നിന്ന് കൊണ്ട് ഞാൻ പറഞ്ഞു.
"ഒരിക്കലുമില്ല, ഞാൻ നിന്റെ കൂടെ ശരിക്കും എന്ജോയ് ചെയ്തു. നിനക്ക് ഇന്ന് വൈകുന്നേരം എന്താ പ്ലാൻ? ഇന്ന് വെള്ളിയാഴ്ച അല്ലെ? പുറത്തു പോവുന്നുണ്ടോ?"
ഞാൻ ഇതെന്താ കേട്ടെ? ഇവൾ എന്നോട് ഇങ്ങോട്ടു ചോദിക്കുന്നു. ഇനി എന്ത് പരുപാടി ഉണ്ടെങ്കിലും ഇന്നത് മാറ്റി വെച്ചിരിക്കുന്നു.
"നിനക്ക് വേണ്ടി എപ്പഴും എനിക്ക് സമയമുണ്ട്. ഞാൻ എപ്പോഴാ നിന്നെ പിക്ക് ചെയ്യേണ്ടത്?"
"എന്നാൽ നമുക്ക് വൈകുന്നേരം ഒരുമിച്ചു ഓഫീസിൽ നിന്നിറങ്ങിയാലോ? എന്നെ വീട്ടിൽ കൊണ്ടാക്കിയിട്ടു നീ ഒന്ന് ഫ്രഷ് ആയി വരുമ്പോഴേക്കും ഞാൻ റെഡി ആയിട്ട് നിൽക്കാം. എന്ത് പറയുന്നു?"
"ഷുവർ... നമുക്ക് ഒരുമിച്ചിറങ്ങാം. ഞാൻ ഒരു 5:30യ്ക്ക് ഇറങ്ങും. അന്നേരം പോയാലോ?"
"ഓക്കേ എന്നാൽ
💬 Comments
View all comments