Chapter Title : സ്വപ്നദേവത മിഷേൽ
നമുക്ക് വീണ്ടും ഈ ലിഫ്റ്റിൽ വെച്ച് കാണാം എന്താ?"
"ഓക്കേ... എന്നാൽ ശരി, ബൈ നല്ല ഒരു ആഫ്റ്റർനൂൺ നിനക്ക് വിഷ് ചെയ്യുന്നു."
"താങ്ക്യൂ... നിനക്കും" എന്നും പറഞ്ഞു കൊണ്ട് ഹഗ് ചെയ്തു. ഇവിടെ പരിചയക്കാര് തമ്മിൽ കാണുമ്പോഴും ബൈ പറയുമ്പോഴും ഹഗ് ചെയ്ത് കവിളിൽ കവിൾ ചേർത്ത് ഉമ്മ കൊടുക്കുന്നത് നോർമൽ ആണ്. അപരിചിതത്വത്തിൽ നിന്നും പരിചിതത്വത്തിലേയ്ക്ക് മാറിയതിന്റെ സിമ്പൽ.
ഞങ്ങൾ വീണ്ടും എതിർ ദിശയിലേക്ക് നടന്നു നീങ്ങി. ഞാൻ വീണ്ടും അവളെ തിരിഞ്ഞു നോക്കി. അവൾ എന്നെയും. കൈ പകുതി പൊക്കി ഒരു ചെറിയ റ്റാറ്റാ രീതിയിൽ വീശി കാണിച്ചു. അവൾ എനിക്കും... ഏതായാലും ഇന്നത്തെ ലഞ്ച് ശരിക്കും ആസ്വദിച്ചു. എന്റെ മനസ്സിലുള്ള ഇഷ്ടം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ അവൾ മനസ്സിലാക്കിയിട്ടുണ്ട് ഉറപ്പ്. ഇന്ന് വൈകിട്ടത്തെ കാര്യം എന്തായി തീരുമോ. ഏതായാലും കാത്തിരിക്കാം.
"നീ എന്താ ചെയ്യണേ?" പെട്ടന്ന് ഇൻസ്റ്റന്റ് മെസ്സഞ്ചറിൽ ഒരു സന്ദേശം. അവളാണ്. ഒരു സ്മൈലി ഇട്ടു കൊണ്ട് തിരിച്ചു ടൈപ്പ് ചെയ്തു.
"ഒരു പ്രൊജക്റ്റ് റിപ്പോർട്ട് എഴുതിക്കൊണ്ടിരിക്കുന്നു. നീയോ?"
"എനിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. ഇന്ന് കുറച്ചു ഫ്രീയാണ്. താങ്ക്യൂ ജിത്തു ഇന്നത്തെ ലഞ്ച് ടൈം ഞാൻ ശരിക്കും എന്ജോയ് ചെയ്തു. നിന്റെ ഫ്രണ്ട്ഷിപ്പ് ഞാൻ ആഗ്രഹിക്കുന്നു."
"ശരിക്കും. നിന്റെ ഈ മെസ്സേജ് എനിക്ക് ഒരുപാട് സന്തോഷം തരുന്നു. നിന്റെ സാമീപ്യം ഞാൻ ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നു."
"നിന്നെ ഞാൻ ശല്യം ചെയ്യുന്നില്ല. നിന്റെ പണി നടക്കട്ടെ. നമുക്ക് വൈകുന്നേരം ലിഫ്റ്റിൽ കാണാം. ബൈ"
"ഓക്കേ ഡിയർ ബൈ" ഞാൻ
💬 Comments
View all comments