0%

Chapter Title : സ്വപ്നദേവത മിഷേൽ

Author : kkstories Read All Parts 574

മഞ്ഞുപോലെ, അതാ അവൾ, എന്റെ സ്വപ്നദേവത മിഷേൽ... ആ നിമിഷം അവളെ കണ്ടതും ചുറ്റുമുള്ളതൊന്നും ഞാൻ കണ്ടില്ല... അവൾ മാത്രം... പ്രകാശം പരത്തുന്ന പെൺകുട്ടി എന്നൊക്കെ പറയുമെങ്കിലും, ശരിക്കും അവളുടെ ചുറ്റും പ്രകാശമായിരുന്നു ഞാൻ കണ്ടത്. അവളുടെ ഡ്രസ്, ആഹ് എന്താ പറയാ, ഷോൾഡർ ഫ്രീ ആയിട്ടുള്ളതായിരുന്നു. മുട്ടിനു മുകളിൽ വരെ ഇറക്കം, ദേഹത്തോട് ഇഴുകി കിടക്കുന്നു. ഒരു ചെറിയ ഷാൾ പോലെ ഒന്ന് അവളുടെ ഷോൾഡറിന്റെ മുകളിൽ കൂടി പുതച്ചിട്ടുണ്ട്. അവൾ വന്നു വണ്ടിയുടെ ഡോർ തുറന്ന് ആകാത്ത കയറി.

"ഹായ്..." എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു...

പക്ഷെ ഞാൻ സ്വപ്നലോകത്തായിരുന്നു. അവൾ കയറിയത് ഞാൻ അറിഞ്ഞില്ല. അവൾ ഹായ് പറഞ്ഞത് ഞാൻ അറിഞ്ഞില്ല. എന്റെ കണ്ണിൽ പ്രണയം മാത്രം. അവൾ എന്റെ മുഖത്തിനു മുന്നിൽ കൂടി കൈ വീശിയത് ഞാൻ കണ്ടില്ല. എന്റെ ഇരിപ്പ് കണ്ടു അവൾ പൊട്ടിചിരിച്ചത് ഞാൻ കണ്ടില്ല. എന്നെ കുലുക്കി വിളിച്ചപ്പോ ആണ് ഞാൻ ഈ ലോകത്ത് തിരിച്ചെത്തിയത്.

"ങേ... മിഷേൽ... നീയെപ്പോ കാറിൽ കയറി... ഞാൻ എന്താ... എന്തോ ആലോചിച്ചിരുന്നു... യു ലുക്സ് സൊ ബ്യൂട്ടിഫുൾ... നമ്മുക്കൊരു രണ്ടു മിനിറ്റ് കഴിഞ്ഞു പോയാൽ പോരെ? പ്ളീസ്?"

"ഞാൻ വന്നിട്ട് അഞ്ച് മിനിറ്റായി. ഞാൻ നിന്നെ എത്ര നേരായി വിളിക്കുന്നു? നീ ഇവിടെങ്ങുമില്ലായിരുന്നു. സത്യം പറ, ആരെയാ ആലോചിച്ചോണ്ടിരുന്നത്. എന്തിനാ രണ്ടു മിനിറ്റ് വെയിറ്റ് ചെയുന്നത്?"

"നിന്നെ കണ്ടപ്പോ എനിക്ക് എന്തോ, അറിയില്ല... എങ്ങനെ പറയണം എന്നറിയില്ല... എന്റെ ചുറ്റും ഒരു ഫുൾ ഓർക്കസ്ട്ര ഇരുന്നു മ്യൂസിക്

💬 Comments

View all comments