0%

Chapter Title : സ്വപ്നദേവത മിഷേൽ

Author : kkstories Read All Parts 575

വായിക്കുന്ന ഫീൽ ആയിരുന്നു... നീ ഇങ്ങനെ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വരുന്ന പോലെ തോന്നി.. ഞാൻ നിന്നെ ഇങ്ങനെ ഒന്ന് കണ്ടോട്ടെ പ്ളീസ്, ഇല്ലെങ്കിൽ എനിക്ക് ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല." അവളുടെ കണ്ണിൽ നിന്നും നോട്ടം മാറ്റാതെ ഞാൻ പറഞ്ഞു...

വേനൽമഴ കണക്കെയായിരുന്നു അവളുടെ ചിരി...

"രണ്ടോ അഞ്ചോ മിനിറ്റ് കഴിഞ്ഞു പോയാൽ മതി. അല്ലെങ്കിൽ നീ എവിടെങ്കിലും കൊണ്ട് പോയി വണ്ടി ഇടിപ്പിച്ചാലോ. മോശല്ലേ ഒരു ഫോർഡ് ഇടിച്ചു മരിച്ചു എന്ന് പറയുന്നത്, വല്ല റോൾസ് റോയ്‌സ് ആയിരുന്നെങ്കിൽ പോട്ടെന്നു വെക്കായിരുന്നു..." ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു...

"ഹഹഹ... " എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. അവളെ എന്നെ വലിച്ചൊട്ടിച്ചിരിക്കുന്നു. എന്റെ മനസ്സിൽ അവളോടുണ്ടായിരുന്ന പ്രണയം അണപൊട്ടിയൊഴുകി...

"ഓഹ് ഗേൾ ഐ ലവ് യു..." ഒന്നും ചിന്തിക്കാതെ ഞാൻ അവളുടെ മുഖം എന്റെ കൈക്കുള്ളിലാക്കി പറഞ്ഞു...

"അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം. തൽക്കാലം നോക്കി കഴിഞ്ഞെങ്കിൽ നമുക്ക് പോവാം?" അവളുടെ മുഖത്തു പിടിച്ചിരുന്ന എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

"ഓഹ് സോറി... ഞാൻ ഇച്ചിരി ഓവർ ആയെന്നു തോന്നുന്നു. സോറി. നമുക്ക് പോവാം.“ ഞാൻ അവളുടെ മുഖത്തുനിന്നും എന്റെ കൈ പിൻവലിച്ചു കൊണ്ട് സീറ്റിൽ നേരെ ഇരുന്നു വണ്ടി സ്റ്റാർട്ട് ചെയ്തു.

"അതൊന്നും കുഴപ്പമില്ല. നിന്റെ ഈ സ്ട്രൈറ്റ് ഫോർവേഡ്‌നെസ്സ് എനിക്ക് ഇഷ്ടമാണ്. നീ മനസ്സിൽ വേറൊന്നും വെച്ചല്ലല്ലോ എന്നോട് പെരുമാറുന്നത്. അത് ഞാൻ അപ്പ്രീഷിയേറ്റ് ചെയ്യുന്നു. ആട്ടെ എന്താ പ്ലാൻ?" അവളും നേരെ ഇരുന്നു കൊണ്ട് ചോദിച്ചു.

"സർപ്രൈസ്... തൽക്കാലം നീ അതറിയണ്ട.

💬 Comments

View all comments