Chapter Title : സ്വപ്നദേവത മിഷേൽ
നിങ്ങൾ ഇവിടെങ്ങുമല്ലേ? ആരും വരാനില്ലെങ്കിൽ നമുക്ക് പോവാം." ഞാൻ അവളുടെ മായ വലയത്തിൽ ആണെന്ന് അവൾക്ക് മനസ്സിലായത് കൊണ്ട് നമ്മളെ ഒരുമാതിരി ആക്കിയുള്ള ഒരു ചിരിയോടെ അവൾ പറഞ്ഞു. ഇമ്മാതിരി എത്ര സംഭവങ്ങൾ അവൾ ഓരോ ദിവസവും കാണുന്നുണ്ടാവും.
ഈ ഇരുട്ടിനെന്തൊരു ഇരുട്ടാണ് എന്ന് ചാർളി സിനിമയിലെ പുസ്തകത്തിൽ എഴുതിയത് പോലെ ഈ പെണ്ണിന്റെ വെളുപ്പിനെന്തൊരു വെളുപ്പാണ്? എന്റെ ദൈവമേ... നിന്ന നില്പിൽ "യാത്തെ യാത്തെ യാത്തെ എന്നാച്ചോ... " പാട്ട് പാടി ഡാൻസ് കളിയ്ക്കാൻ തോന്നിയ എന്റെ കാലുകളെ അടക്കി നിറുത്തി.
"സോറി, ഞാൻ വേറെന്തോ പെട്ടന്ന് ചിന്തിച്ചു"
ഞങ്ങൾ രണ്ടു പേരും ജോലി ചെയ്യുന്നത് 12-ത് ഫ്ലോറിൽ ആണ്. ഞാൻ 12ഇൽ കുത്തി. ലിഫ്റ്റിന്റെ ഡോർ മെല്ലെയടഞ്ഞു. ഇവിടുത്തെ ആളുകൾ പിന്നെ പണ്ടേ ഭയങ്കര ഡീസന്റ് ആണ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലെ എന്തും ചോദിക്കൂ പറയൂ ചെയ്യൂ. ഇവളോട് എന്തെങ്കിലും മിണ്ടണമല്ലോ.
"ഹൈ ഞാൻ ജിതിൻ, ജിത്തൂന്ന് വിളിക്കും. യു ആർ മിഷേൽ റൈറ്റ്?"
"അതെ, എന്റെ പേര് എങ്ങനെ അറിയാം?"
നിന്റെ പേര് മാത്രമല്ല പെണ്ണേ, നിന്റെ ജാതകം വരെ എനിക്കറിയാം എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് പേര് മാത്രമല്ലേ അറിയൂ...
"എനിക്ക് തോന്നുന്നു നമ്മൾ ഒരു വട്ടം ടെലിഫോണിൽ സംസാരിച്ചിട്ടുണ്ട്, ലാസ്റ്റ് ഇയറിലെ ആ ---- പ്രൊജക്റ്റിന്റെ ഭാഗമായി, ഞാനായിരുന്നു ആ പ്രൊജക്റ്റിന്റെ പ്രൊജക്റ്റ് മാനേജർ"
"ശെരിക്കും? ഞാൻ ഓർക്കുന്നില്ല"
ചമ്മൽ വെളിയിൽ കാണിക്കാതെ "സാരമില്ല, ഒരു കാര്യം ചോദിച്ചാൽ നിങ്ങളുടെ പ്രൈവസിയിൽ കൈ കടത്തുകയാണെന്ന് തോന്നരുത്" ഞാൻ ഒരു തുടക്കമിട്ടു.
💬 Comments
View all comments