0%

Chapter Title : സ്വപ്നദേവത മിഷേൽ

Author : kkstories Read All Parts 560

"ഇല്ല ചോദിച്ചോളൂ" ഇടയ്ക്ക് ഫോണിൽ കുത്തിക്കൊണ്ട് ഇത് വരെ സംസാരിച്ചിരുന്ന അവൾ അത് മാറ്റി വെച്ചിട്ട് എന്റെ കണ്ണിലേക്ക് നോക്കി.

നീ ഇങ്ങനെ നോക്കല്ലേ പെണ്ണേ, എനിക്ക് സഹിക്കാൻ പറ്റുന്നില്ല, ഇവൾ എന്നെ ഒരു ബാലൻ.കെ.നായരാക്കും. ലാലേട്ടന്റെ ആറാം തമ്പുരാനിലെ ഡയലോഗ് പറയാനാണ് തോന്നിയത്. ഞാൻ എന്റെയുള്ളിൽ ചങ്ങലക്കിട്ടു കിടത്തിരിക്കുന്ന മറ്റൊരു ജഗന്നാഥനുണ്ട്. മുറിവേറ്റ മൃഗം, അതിനെ പുറത്തെടുക്കാതെടി പെണ്ണെ. ഞാനും അവളുടെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കികൊണ്ട് ചോദിച്ചു.

"നിന്റെ ഒറിജിൻ എവിടെയാ? നീ ഈ രാജ്യക്കാരിയല്ല എന്ന് മനസ്സിലായി. എത്ര നാളായി ഇവിടെ വന്നിട്ട്?"

"ആഹ്... ഞാൻ ബേസിക്കലി ഇസ്രായേലിൽ നിന്നാണ്." എന്റെ കണക്കു കൂട്ടലുകൾ തെറ്റിയില്ല, ഇവൾ ഒരു ജൂതപ്പെൺകൊടി തന്നെ...

"ഓക്കേ"

"ഇവിടെ വന്നിട്ട് ഏകദേശം 10 വർഷത്തോളമായി."

"ഓഹ് ശെരിക്കും? ഞാൻ ഗസ്സ്‌ ചെയ്തു നീ ഇസ്രായേലിൽ നിന്നായിരിക്കുമെന്നു, പിന്നെ ഞാനും വന്നിട്ട് 10 വർഷത്തോളമായി. ഞാൻ ബേസിക്കലി ഇന്ത്യയിൽ നിന്നാണ്."

"അതെങ്ങനെ ഗസ്സ്‌ ചെയ്തു ഞാൻ അവിടുന്നാന്ന്?" അവൾ കുസൃതി നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി ചോദിച്ചു.

"നിങ്ങൾക്കേ ഇത്രയ്ക്ക് കളർ ഉണ്ടാവൂ"

"ഹഹഹ..." മണികിലുക്കം പോലെ അവളുടെ ചിരി ആ ലിഫ്റ്റിനുള്ളിൽ അലയടിച്ചു.

"എത്ര വയസ്സായി എന്ന് പറയുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടോ?" ഞാൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു

"എനിക്ക് 26, നിങ്ങൾക്കോ?"

"എനിക്ക് 33" കരണ്ട് കട്ട് വരാൻ ഒരു സാധ്യതയുമില്ലാത്ത ഒരു രാജ്യമാണ് എന്നാലും ഞാൻ മനസ്സിൽ കൊതിച്ചു ഒരു കരണ്ട് കട്ട് വന്നിരുന്നെങ്കിൽ എന്ന്. അതും ആത്മാർത്ഥമായി തന്നെ. പക്ഷെ ഒന്നും സംഭവിച്ചില്ല.

💬 Comments

View all comments