Chapter Title : ? സ്വപ്നക്കുട്ടി ? [? ? ? ? ?]
“ഇപ്പൊ ഒരു ആൺകുട്ടിക്ക് .....ഏതാണ്ട് എന്റെ പ്രായത്തിൽ ഉള്ള ഒരാണ്കുട്ടിക്ക് ഒരു പെണ്കുട്ടിയോട് ഇഷ്ടം തോന്നുകയാണ് എങ്കിൽ എങ്ങനെ....അതിപ്പൊ പ്രണയമാണോ അതല്ല മറ്റെന്തെങ്കിലും ആണോ എന്നറിയുക...”
“മറ്റെന്തെങ്കിലുമെന്നു വെച്ചാൽ, അർജു പറഞ്ഞു വരുന്നത് ഫിസിക്കൽ അട്രാക്ഷൻ ആണോ...”
“അതെ..”
“പ്രേമം ആണെങ്കിൽ കാണാതെ ഇരിക്കാൻ ഒന്നും പറ്റില്ല, വല്ലാതെ മനസ് unstable ആയിരിക്കും...അതല്ല മറ്റെന്തെങ്കിലും...”
“ഹാ ശെരി.. ശെരി....എനിക്ക് മനസിലായി വൃന്ദ..”
അർജുൻ ഭക്ഷണം കഴിക്കുമ്പോ ഉറപ്പിച്ചു. അമ്മയെ മിസ് ചെയ്തു ഇനി ഇങ്ങനെ ഇരിക്കേണ്ട എന്ന്. ഫോൺ ഡയൽ ചെയ്തപ്പോ..ആദ്യ റിങ്ങിൽ തന്നെ സ്വപ്ന ഫോൺ എടുത്തു.
“അമ്മാ…”
“അർജു…”
“എന്താമ്മേ വിളിക്കാഞ്ഞേ….” അർജുൻ ഒരു നിമിഷം നെഞ്ച് പിടഞ്ഞു ചോദിച്ചു…..
“വരുമ്പോ..പറഞ്ഞാൽ മതിയോ..”
അർജുന്റെ കണ്ണ് നിറഞ്ഞൊഴുകി….. അവനതു തുടച്ചുകൊണ്ട്…. “ഉം...എന്നോട് ദേഷ്യമുണ്ടോ…”
“ഒരിക്കലും ഇല്ല. മോനു… വന്നിട്ട് സംസാരിക്കാം…”
അർജുന്റെ മനസ്സിൽ ഒരല്പം ആശ്വാസം കൂടുതൽ തോന്നിയത് കൊണ്ടാവാം അന്ന് രാത്രി അവൻ സുഖമായി ഉറങ്ങി, പിറ്റേന്ന് രണ്ടാമത്തെ ദിവസം ഊർജസ്വലതയോടെ കളിച്ചതും ഗോളുകൾ പറന്നൊഴുകി, കോച്ചും ടീമും എല്ലാരും ഹാപ്പി.
അന്ന് വൈകുന്നേരം വൃന്ദ വിളിച്ചപ്പോൾ, അർജുൻ കുറെ നേരം അവളുമായി സംസാരിച്ചു. വൃന്ദ അർജുന്റെ മനസ്സിൽ ആരാണെന്നു അറിയാൻ പരമാവധി ശ്രമിച്ചെങ്കിലും അർജുൻ ഒരു ക്ലൂ പോലും അവൾക്ക് കൊടുത്തില്ല. പക്ഷെ വൃന്ദയുടെ മനസിലെ പ്രണയത്തിന്റെ കൺസെപ്റ് അവൾ നല്ലപോലെ അർജുന് മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചു.
“നമ്മൾ ഒരാളെ ആത്മാർഥമായി സ്നേഹിച്ചാൽ, അത് തിരിച്ചു കിട്ടണം എന്ന വാശി പാടില്ല, സ്നേഹിക്കുക എന്നത് മാത്രമാണ് ചെയ്യാൻ കഴിയുന്നത്, പിടിച്ചു വാങ്ങുന്നത്
💬 Comments
View all comments