0%

Chapter Title : ? സ്വപ്നക്കുട്ടി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 4.8K

വിളിക്കണോ വേണ്ടയോ എന്നവൻ പലവട്ടം ആലോചിച്ചു നടന്നു. അർജുന്റെ മാറ്റം കണ്ട അടുത്ത സുഹൃത്തായ രജിത് ചോദിച്ചെങ്കിലും അവനതേക്കുറിച്ചു മനസ് തുറന്നു പറയാൻ കഴിയുമായിരുന്നില്ല.

വൃന്ദയാണെങ്കിൽ വിളിച്ചുകൊണ്ടിരുന്നു. അവളുടെ കാൾ അർജുൻ അധികം എടുക്കാറില്ല. കാര്യം നാട്ടിലെ ഏറ്റവും വലിയ പണച്ചാക്കിന്റെ മകൾ ആണെങ്കിലും അവൾക്ക് താനൊരിക്കലും ചേർന്ന ആളല്ല എന്ന തോന്നൽ നല്ലപോലെയുണ്ട്. പ്ലസ്‌ടു മുതലേ അവളോട് പറയുന്നതാണ്. പക്ഷെ എന്തോ ഇന്നവളുടെ കാൾ അർജുന് എടുക്കാൻ തോന്നി.

“അർജുൻ…പ്ലീസ് കട്ട് ചെയ്യല്ലേ 5 മിനുട്ട് മതി” അവളുടെ നിഷ്ക്കളങ്കമായ അപേക്ഷയിൽ അർജുൻ ചിരിച്ചു.

“ഗെയിം എങ്ങനെ ഉണ്ടായിരുന്നു..”

“കുഴപ്പമില്ലായിരുന്നു”

“പദ്മനാഭന്റെ മണ്ണിലേക്ക് കപ്പു തിരിച്ചു കൊണ്ടുവരുമോ..”

“ഹാ ശ്രമിക്കാം..”

“കഴിച്ചോ അർജൂ..”

“ഹാ..”

“വൃന്ദ..”

“എന്തോ…” ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങിയ വൃന്ദയുടെ മനസ് നിറഞ്ഞു കവിഞ്ഞു ആ വിളിയിൽ.

“എനിയ്ക്ക്…..”

“അർജു….”

“ഒന്നുല്ല...പിന്നെ സംസാരിക്കാം…”

അർജുൻ നിർദാക്ഷിണ്യം ഫോൺ വെച്ചു. വൃന്ദയോട് മനസിലെ കാര്യം പറഞ്ഞാൽ എന്തേലും വഴികിട്ടുമെന്നു അവനു തോന്നി, ഒന്നുമില്ലേലും അവളും കുറഞ്ഞപക്ഷം ദിവ്യപ്രേമത്തിന്റെ ആളാണല്ലോ.

അടുത്ത ദിവസവും സ്വപ്നയെ ഫോൺ ചെയ്യാൻ പലകുറി തോന്നിയെങ്കിലും അർജുന്റെ മനസ് പിൻവാങ്ങി. പക്ഷെ അന്ന് രാത്രി മറ്റൊരു അത്ഭുതം നടന്നത് വൃന്ദയെ അങ്ങോട്ടേക്ക് അർജുൻ ഫോൺ ചെയ്തതാണ്..

“വൃന്ദ…”

“അർജു…എനിക്ക് വിശ്വസിക്കാമോ..”

“എന്തിനാ ഇത്രേം എക്സൈറ്റ്മെന്റ്…… താൻ ഫ്രീയാണോ..”

“ഹാ ആണല്ലോ അർജു.”

“ഞാൻ പറയുന്നത് വൃന്ദ ശ്രദ്ധിച്ചു കേൾക്കണം… പെണ്ണുങ്ങടെ മനസ് പെണ്ണുങ്ങൾക്കല്ലേ അറിയൂ…”

“പറ അർജുൻ…”

“നമുക്കൊരാളോട് ഇഷ്ടമാണോ ഇല്ലയോ എന്ന് എങ്ങനെ അറിയാൻ ഒക്കും…?!”

“മനസിലായില്ല അർജുൻ..”

💬 Comments

View all comments