0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K
വിഷസ് ആണ് ഉണ്ടാവാറ് പതിവ് . ഇത്തവണ അവൾ അയച്ചിട്ടും അവൻ തിരികെ വിടുകയോ ഓൺലൈനിൽ വരാത്തതും അവളെ വേദനിപ്പിച്ചു . "'എന്നെ ...എന്നെ തോൽപ്പിച്ചപ്പോ നിനക്ക് തൃപ്തിയായില്ലേടാ ...ഏഹ് ..നിനക്കെന്താ ഇത്ര പത്രാസ് ? '''' കണ്ണാടിയുടെ മുന്നിൽ നിന്ന് അവൾ തന്നോട് തന്നെ ചോദിച്ചിട്ട് തട്ടം ശെരിയാക്കി പുറത്തിറങ്ങി . ഓട്ടോയിൽ അവന്റെ കടയുടെ മുന്നിലിറങ്ങുമ്പോൾ സുലേഖയുടെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു . "' എന്താ ഇത്താ ?നെറ്റ് വാലിഡിറ്റി തീർന്നോ ?''' "'വാച്ചിന്റെ ചില്ല് പൊട്ടി "'' നിലത്തെറിഞ്ഞു പൊട്ടിച്ച വാച്ചവന്റെ കയ്യിലേക്ക് കൊടുത്തിട്ട് ,സുലേഖയുടെ കണ്ണുകൾ യാസീനെ നാലുപാടും നോക്കിയലഞ്ഞു . "' ഇത്താ ..അഴുക്കുണ്ടല്ലോ ...ക്ളീൻ ചെയ്യണോ ... ക്ളീൻ ചെയ്യണേൽ അര മണിക്കൂർ ആവും കേട്ടോ ."' "' ഹമ് ..ചെയ്തോ ?''' "'ഇത്താക്ക് എവിടേലും പോകാനുണ്ടോ ? ഉണ്ടേൽ പോയിട്ട് വന്നാൽ മതി "'' "'ഹമ് ..പോയിട്ട് വരാം ""' സുലേഖ മൊബൈൽ സെന്ററിലെ പയ്യനോട് പറഞ്ഞിട്ട് പുറത്തേക്കിറങ്ങി . യാസീൻ ഉണ്ടോയെന്ന് ചോദിച്ചാലോ ? വേണ്ട ..ചിലപ്പോൾ അത് പറയിപ്പിക്കാനിടയാകും .വാങ്ങാൻ നേരം നോക്കാമല്ലോ . സുലേഖ കോഫീ ഷോപ്പിലേക്ക് കയറി . അതെ ക്യാബിനിലേക്ക് കയറിയപ്പോഴും അവൾ ചുറ്റുപാടും യാസീൻ തിരഞ്ഞിരുന്നു . "' ഇത്താ ..സ്‌പെഷ്യൽ ഷേക്ക് എടുക്കട്ടേ ?'' "' ഹമ് "' വെറുതെ മൂളി . ഒന്നിനും ഒരുഷാറില്ലായിരുന്നു . അവൾക്ക് .നെറ്റ് ഓൺ ചെയ്തു യാസീൻ ഓൺലൈനിൽ ഉണ്ടോയെന്ന് തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം . ഇടയ്ക്കിടെ അൽപമുയർന്നു ഹാഫ്

💬 Comments

View all comments