0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K
"'ന്നെ ഇഷ്ടപ്പെടുന്നെ ..."' "'മൊഞ്ചത്തിക്കുട്ടിയെന്നെ ഇഷ്ടപ്പെടണ്ടന്നെ ..എനിക്കിഷ്ടാ ..."' "' വേണ്ട ..ന്നെ ഇഷ്ടപ്പെടേണ്ട "'' "' മൊഞ്ചത്തിക്കുട്ടി കാര്യായിട്ട് പറഞ്ഞതാണോ ?''' "'ഹമ് ..."' "'എന്നാൽ ഗുഡ് നൈറ്റ് .. മിസ് യൂ ..."'' പെട്ടന്ന് യാസീന്റെ ഫോൺ ഓഫ്‌ലൈൻ ആയപ്പോൾ സുലേഖ ഒന്ന് പരിഭ്രമിച്ചു . .വെളുപ്പിനെ ഉമ്മ വിളിച്ചപ്പോഴാണ് സുലേഖ എണീറ്റത് "'മോളെ ..ഞങ്ങളിറങ്ങുവാ ...ജബ്ബാറൊക്കെ അവിടുന്നിറങ്ങി ...നിന്റെ മുഖമെന്താ വാടിയിരിക്കുന്നെ ..ഏഹ് ? പനി വല്ലതുമാണോ ? ഡോക്ടറെ കാണണോ '' "'ഹേ ..ഇല്ലുമ്മ .. ഇന്നലെ ഉറക്കം ശെരിയായില്ല അതാ .."'' "'എന്നാൽ ഞങ്ങള് പോയിക്കഴിഞ്ഞു വാതിലടച്ചുറങ്ങിക്കോ . പത്തിരീം ബീഫും ഇരിപ്പുണ്ട് . ഉപ്പ ഇന്നലെ വന്നപ്പോ പത്തിരി വാങ്ങിച്ചായിരുന്നു .രാവിലെ പോകേണ്ടത് കൊണ്ട് ഒന്നും ഉണ്ടാക്കാൻ നിക്കണ്ടല്ലോന്ന് കരുതി . നീ വല്ലോം കഴിച്ചിട്ട് കിടന്നുറങ്ങിക്കോ ?''' "'ദേ .. ജബ്ബാറൊക്കെ എത്തി "'മുറ്റത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദവും ഉപ്പയുടെ വിളിയും കേട്ടപ്പോൾ ഉമ്മയുടെ പുറകെ സുലേഖയും വരാന്തയിലെത്തി . അവർ പോയതും സുലേഖ തന്റെ മുറിയിലെത്തി .. വിശക്കുന്നുണ്ടായിരുന്നില്ല അവൾക്ക് . പുലർച്ചെ എപ്പോഴോ ആണ് ഉറങ്ങിയത് . ഓൺലൈനിൽ അവനെ കാത്തിരുന്നെങ്കിലും യാസീൻ പിന്നെ ഓൺലൈനിൽ വരാത്തത് അവളെ വിഷമിപ്പിച്ചു .താനവനെ സ്‌നേഹിക്കുന്നുണ്ടെന്ന് ബോധ്യമായ സുലേഖ അവന്റെ പ്രൊഫൈലിൽ മുഖമമർത്തി കരഞ്ഞു .
"' ഗുഡ്മോർണിംഗ് "' എത്രാമത്തെ തവണയാണ് ഗുഡ്മോർണിംഗ് അയക്കുന്നതെന്ന് സുലേഖക്കറിയില്ല . എങ്കിലും അവൾ വീണ്ടും വീണ്ടും യാസീന് മോർണിംഗ് വിഷ് അയച്ചു . സാധാരണ എണീക്കുമ്പോൾ അവന്റെ

💬 Comments

View all comments