0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K
?'' "'അയ്യടാ "' മനസ്സിൽ പറഞ്ഞത് മെസ്സേജ് ആയി "'ഉം ..വേറെയാരാ ആ സുൽത്താൻ ?'' നീയാടാ എന്റെ സുൽത്താൻ എന്ന് സുലേഖക്ക് എഴുതണമെന്നുണ്ടായിരുന്നു . അവൾ വിരൽ കടിച്ചുകൊണ്ട് സ്ക്രീനിലേക്ക് നോക്കിയിരുന്നതേ ഉള്ളൂ .. "'പോയോ ..ഹലോ ..മൊഞ്ചത്തിക്കുട്ടീ ... പോയോടാ നീ ..ഹലോ അവിടുണ്ടോ ചക്കരെ ..."'' സുലേഖ സ്ക്രീനിലേക്ക് നോക്കിയിരുന്നു നഖം കടിച്ചു , പൊടുന്നനെ വീഡിയോ കോൾ വന്നപ്പോൾ അവളൊന്ന് അന്ധാളിച്ചു പോയി . പെട്ടന്ന് തന്നെ കോൾ കട്ടാകുകയും ചെയ്തു "'ന്താ ? '' "'കൈ കൊണ്ടതാ മൊഞ്ചത്തിക്കുട്ടീ ..അപ്പൊ അവിടെ ഉണ്ടായിരുന്നല്ലേ ? വിളിക്കട്ടെ ഞാൻ?.'''' :"" യ്യോ വേണ്ടാ ..""'' "'പ്ലീസ് ..എനിക്കൊന്ന് കാണാൻ അല്ലെ ..വിളിക്കട്ടെ പ്ലീസ് "' "'' ഇന്ന് കണ്ടതല്ലേ ?'' പോസ്റ്റ് ചെയ്തിട്ടവൾ ഡിലീറ്റ് ആക്കിയെങ്കിലും യാസീന്റെ റിപ്ലൈ വന്നിരുന്നു .
"'കാണും തോറും കാണാൻ തോന്നുവാ ... എന്റെ മൊഞ്ചത്തിക്കുട്ടിയെ "' സുലേഖ ബെഡിലേക്ക് മൊബൈൽ വെച്ചിട്ട് കമിഴ്ന്നു കിടന്നു ...എന്നിട്ട് യാസീന്റെ ഡിപിയിൽ ഒരുമ്മ കൊടുത്തു . "'മൊഞ്ചത്തിക്കുട്ടി .. ഈ കിളിയും പൂവുമല്ലാതെ ഫോട്ടോയിട് "" "'ഇക്കാക്ക് ഇഷ്ടമില്ല ..."' "'ശ്ശൊ .. മനുഷ്യനിവിടെ ഒന്ന് കാണാൻ ഭ്രാന്ത് പിടിച്ചിരിക്കുവാ ..."' "'ന്നെ ...എന്നാത്തിനാ കാണണെ ..'' "'അത് കൊള്ളാം ..ന്റെ മൊഞ്ചത്തിക്കുട്ടിയെ അല്ലാണ്ട് വേറെയാരെയാ ഞാൻ കാണണ്ടേ ? ..."'' "'ന്റെ കല്യാണം കഴിഞ്ഞതാന്ന് പറഞ്ഞില്ലേ ..."' "'അതിന് ...അതറിഞ്ഞോണ്ടല്ലോ ഞാൻ മൊഞ്ചത്തിക്കുട്ടീനെ ഇഷ്ടപ്പെട്ടെ .."' "'ന്നാ ..അത് നിർത്തിക്കോ .."" "'എന്ത് നിർത്തിക്കോളാനാ ?'''

💬 Comments

View all comments