0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K
..''' സുലേഖ യാസീന്റെ ഫോട്ടോയിൽ , അവന്റെ ചുണ്ടിൽ മുത്തമിട്ടു , പിന്നെ നെഞ്ചോട് ചേർത്തു . "'എന്താടാ ഒന്നും മിണ്ടാത്തെ ...''' സ്വയം പറഞ്ഞുകൊണ്ടവൾ യാസീന്റെ മെസ്സേജ് നോക്കി ., മറുവശത്ത് എന്തോ ടൈപ്പ് ചെയ്യുന്നത് കണ്ടവൾ ആകാംഷയോടെ മൊബൈലിലേക്ക് നോക്കിയിരുന്നു ...
മെസ്സേജ് ടൈപ്പിംഗ് എന്ന് കാണുന്നുണ്ടെങ്കിലും ഒന്നും അഞ്ചുമിനിറ്റ് ആയിട്ടും വരാത്തപ്പോൾ സുലുവിന് വിഷമമായി ... "' ഗുഡ് നൈറ്റ് ."' അവൾ പെട്ടന്ന് മെസ്സേജ് അയച്ചു നെറ്റ് ഓഫ് ചെയ്തു . എന്നിട്ട് പുതപ്പെടുത്തു മൂടി ...തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്കുറക്കം വന്നില്ല . യാസീന്റെ മുഖവും അവന്റെ ചുംബനവും തന്റെ ഉറക്കം കെടുത്തിയെന്നവൾ ഉൾക്കിടിലത്തോടെ തിരിച്ചറിഞ്ഞു . പന്ത്രണ്ടു മണിയായിട്ടും ഉറക്കം വരാതിരുന്നപ്പോൾ അവൾ നെറ്റ് ഓൺ ചെയ്തു . മെസ്സേജ് വരുന്നതിന്റെ വൈബ്രെഷൻ അറിഞ്ഞതും സുലേഖ നഖം കടിക്കാൻ തുടങ്ങി .. ആകാംഷയോടെ അവൾ യാസീന്റെ മെസ്സേജ് നോക്കി . "' ഇത്രപെട്ടെന്നൊ ... ""' ഗുഡ് നൈറ്റ് അയച്ചതിനുള്ള റിപ്ലൈ ആണ് . "'മൊഞ്ചത്തി കുട്ടീ പോയോ ..അവീടുണ്ടോ ..ഹലോ ഹലോ .. സുലു ..എന്റെ മൊഞ്ചത്തിക്കുട്ടീ ...പോയോ .ഹലോ ..എന്നാൽ ശെരി ഗുഡ് നൈറ്റ് ...ഉമ്മ "'' കുറെയേറെ മെസ്സേജുകൾ ... ശ്ശൊ ..നെറ്റ് ഓഫാക്കണ്ടായിരുന്നു . അവൻ ഓഫ്‌ലൈൻ ആയി .. "'ഗുഡ് നൈറ്റ് "' വീണ്ടും സുലേഖ മെസ്സേജ് അയച്ചു , നെറ്റ് ഓഫാക്കാൻ ഒരുങ്ങവെ ഫോൺ വൈബ്രെറ്റ് ചെയ്തു . ""ഇത്ര നേരായിട്ടും മൊഞ്ചത്തിക്കുട്ടി ഉറങ്ങീല്ലേ ..ഏറെ ഓർത്തിരിക്കാ ? എന്നെയാ

💬 Comments

View all comments