Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]
ഡോറിന് മീതേക്കൂടെ നോക്കിയെങ്കിലും യാസീനെ കണ്ടില്ല . "'ഇപ്പൊ തരാം കേട്ടോ ഇത്താ "' എന്നുള്ള പയ്യന്റെ പറച്ചിൽ കൊണ്ടവൾ എത്തിനോട്ടം അവസാനിപ്പിച്ചു . വളരെ സമയമെടുത്താണ് സുലേഖ ഷേക്ക് കുടിച്ചത് . ബിൽ കൊടുത്തിട്ടവൾ മൊബൈൽ ഷോപ്പിലേക്ക് കയറി .
""'ദാ വാച്ചു റെഡി "''
"'ഏഹ് "' യാസീനെ തിരഞ്ഞുകൊണ്ടകത്തേക്ക് കയറിയ സുലേഖ കടയിലെ പയ്യന്റെ ശബ്ദം കേട്ട് ഞെട്ടിപ്പോയി .
"'എത്രയാ ?''' അവൻ നീട്ടിയ മൊബൈൽ ഷോപ്പിന്റെ കവർ വാങ്ങിക്കൊണ്ടവൾ ചോദിച്ചു
"'അത് ഇക്കാ വരുമ്പോൾ പറയും . അകത്തെ ഒരു കീ പോയിരുന്നു . അത് ഇന്നലെ വന്നതേയുള്ളൂ , ഇത്താ .. ബില്ലിട്ടിട്ടില്ല .."'
"'എന്നാലും ... അഞ്ഞൂറ് ആകുമോ ?''' അവൾ അഞ്ഞൂറിന്റെ ഒരു നോട്ടെടുത്തു നീട്ടി .
"'അയ്യോ ഇത്താ ... ഇത്രേമൊന്നുമാകില്ല . ഇത്താ നാളെ വരുമോ ..അപ്പൊ തന്നാൽ മതി "'
"' ഞാനെങ്ങനാ നാളെ വരുകാ ? ഇത് പിടിച്ചോ ..ബാക്കി പിന്നെ പറഞ്ഞാൽ മതി "'"' ഇക്കാ വരുമ്പോൾ ഓടിക്കും .. പ്രത്യേകിച്ച് ഇത്തായോട് ഇങ്ങനെ വാങ്ങീന്നു പറഞ്ഞാൽ .. ഇത്താ തന്നെ കൊടുത്താൽ മതി ""' പയ്യനത് പറഞ്ഞപ്പോൾ സുലേഖ കോരിത്തരിച്ചു , ഒപ്പം അല്പമൊരു ഭീതിയും . ഇവർക്ക് അറിയാമോ തങ്ങളുടെ ബന്ധം ? ഹേ ..എങ്ങനെയറിയാൻ ആണ് ? യാസീൻ ഇവിടെവെച്ചങ്ങനെ അധികമൊന്നും സംസാരിക്കാറില്ലല്ലോ .
പൈസ ബാഗിൽ തിരികെ വെച്ചിട്ടവൾ നിരാശയോടെ പുറത്തേക്കിറങ്ങി . സാധാരണ ഓട്ടോക്കാണ് വീട്ടിലേക്ക് പോകാറ് . ബസിനു പോയാൽ അല്പം വളഞ്ഞാണ് ബസ് റൂട്ട് . ഓട്ടോക്ക് പത്തു മിനുട്ട് ഉള്ളൂ താനും . ബസിൽ കയറിയാൽ ഇതുവഴി പോകുമ്പോൾ യാസീൻ വന്നോയെന്നോ നോക്കുകയെങ്കിലും ചെയ്യാമല്ലോ എന്നോർത്തായിരുന്നു സുലേഖ ബസ് സ്റ്റോപ്പിലേക്ക് നീങ്ങിയത് .
""അള്ളാഹ് ..''' ഓരത്തായി ഒരു ബ്ലാക്ക് സ്വിഫ്റ്റ് കാർ വന്നു നിർത്തിയപ്പോൾ സുലേഖ ഞെട്ടി സൈഡിലേക്ക് മാറി . ഗ്ലാസ് താഴ്ന്നപ്പോൾ ഡ്രൈവിങ്ങ് സീറ്റിലിരിക്കുന്ന യാസീനെ കണ്ടതും അവളിൽ ഒരു പുഞ്ചിരിയും ഒപ്പം വേവലാതിയും
💬 Comments
View all comments