Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]
. ഉമ്മാടെ മരുന്ന് ഷുക്കൂറിനോട് പറഞ്ഞിട്ടുണ്ട് . ഓന്റെ കടേൽ പോയി വാങ്ങാൻ '' .പറഞ്ഞു തീർന്നതും കോൾ കട്ടായി .ഇടക്ക് വല്ലപ്പോഴും റോങ് നമ്പർ വരാറുണ്ട് എങ്കിലും ഇത് ഉമ്മയുടെ മരുന്നിന്റെ കാര്യമായത് കൊണ്ട് കുറച്ചാലോചിച്ചതിന് ശേഷം തിരികെ വിളിച്ചു നമ്പർ മാറിയാണ് കോൾ വന്നതെന്ന കാര്യം പറഞ്ഞു .
അപ്പോഴാണ് മനസിലായത് അത് മൊബൈൽ ഷോപ്പിലെ ആളാണെന്ന് . രണ്ടു ദിവസം കഴിഞ്ഞു ഗുഡ് മോർണിംഗ് വന്നു . ശ്രദ്ധിക്കാൻ പോയില്ല .എന്നാലും എന്നും മോർണിംഗ് വിഷസ് വരും . ഒരാഴ്ച കഴിഞ്ഞപ്പോൾ ഗുഡ് നൈറ്റും വരാൻ തുടങ്ങി .
അടുത്ത മാസം ചാർജ്ജ് ചെയ്യാൻ പോയപ്പോളാണ് ആളെ തിരഞ്ഞത് . അന്നത്തെ മുഖം ഓർക്കുന്നില്ലായിരുന്നു . . .ഷോപ്പിലെ പയ്യൻ നമ്പർ എഴുതാൻ പറഞ്ഞപ്പോൾ ഞാൻ ചെയ്തോളാം പൊക്കോളൂ എന്ന് പറഞ്ഞപ്പോഴാണ് ആളിനെ നോക്കിയത് . ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എന്തോ പോലെ . കരിനീലക്കണ്ണൻ .
ഷോപ്പിൽ നിന്നിറങ്ങിയതേ ചാർജ് ചെയ്തതിന്റെ മെസ്സേജ് വന്നു . ഉച്ചക്ക് ഊണും കഴിഞ്ഞു വെറുതെ കിടന്നപ്പോഴാണ് ആളുടെ വാട്സ് ആപ്പ് ..പൈസ കേറിയൊന്ന് ? അന്നാദ്യമായി റിപ്ലൈ ചെയ്തു . അയാളുടെ പേര് നോക്കി . യാസിൻ . dp ഒരു കൊച്ചുകുട്ടിയുടേതാണ് . ആളുടെ കുട്ടിയാവുമെന്ന് കരുതി . അന്ന് രാത്രീ ഗുഡ് നൈറ്റ് വന്നപ്പോൾ വെറുതെ ഗുഡ് നൈറ്റ് തിരികെ വിട്ടു
രാവിലെയും വൈകിട്ടും വിഷസുകൾ വന്നു കൊണ്ടിരുന്നു . കുറച്ചു ദിവസങ്ങൾക്ക് ശേഷം ഗുഡ് നൈറ്റ് വിട്ടയുടനെ വോയ്‌സ് കോൾ
💬 Comments
View all comments