0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K
.,എടുക്കണോ വേണ്ടയോ എന്നാലോചിച്ചപ്പോഴേക്കും വിരൽ പച്ചയിൽ അമർന്നിരുന്നു . "'ഹലോ ...സുലു .."' "'ഹ്മ്മ് ..."' "'ഞാൻ ..ഞാൻ തന്നെ കല്യാണം കഴിച്ചോട്ടെ . വീട്ടിലേക്ക് വരട്ടെ ആലോചിക്കാൻ "' പൊടുന്നനെ കോൾ കട്ടാക്കി . അവൻ രണ്ടുമൂന്ന് പ്രാവശ്യം പിന്നെയും വിളിച്ചു . ആലോചിച്ചപ്പോൾ ചിരിയാണ് വന്നത് . ചിരി പുറത്തേക്ക് വരികയും ചെയ്തു . ഊണൊക്കെ കഴിഞ്ഞു തന്റെ റൂമിലാണെങ്കിലും ചിരി അമർത്തി ചുറ്റും നോക്കി . അവനു കെട്ടണമെന്ന് ..തന്നെ ..കല്യാണം കഴിഞ്ഞു പന്ത്രണ്ട് വർഷമായ തന്നെ ...ഹഹഹ ... ഓരോന്നാലോചിച്ചുറങ്ങാൻ കിടന്നു . പക്ഷെ ഉറക്കം വന്നില്ല ...ചിന്തയിൽ യാസീൻ ആയിരുന്നു . അവന്റെ കരിനീലക്കണ്ണുകളും നീളൻ തലമുടിയും . അവനെങ്ങനെ തന്റെ പേര് മനസ്സിലാക്കി . താൻ വാട്സ് ആപ്പിൽ പേരൊന്നും എഴുതിയിട്ടില്ലല്ലോ . വെറുതെ ഒരു സ്മൈലി മാത്രം . താൻ അവന്റെ പേരറിഞ്ഞത് അവന്റെ വാട്സ് ആപ്പിൽ കൊടുത്തതിൽ നിന്നാണ് . അല്ല അപ്പോൾ അവന്റെ പ്രൊഫൈലിൽ കാണുന്ന കുട്ടി ? അതാരാ .. അവൻ കെട്ടിയതല്ലേ ? ചിന്തകൾ ഉറക്കം കളഞ്ഞപ്പോൾ ഫോൺ വീണ്ടും എടുത്തു . നോക്കിയപ്പോൾ അവന്റെ കുറെ മെസ്സേജുകൾ .. ''''സുലു .. പ്ലീസ് ..ഒരു റിപ്ലൈ താ . ഞാനും താനും കൊച്ചുകുട്ടികൾ ഒന്നുമല്ലല്ലോ . ചിന്തിക്കാനും ഒരുമിച്ചു പൊറുക്കാനുമൊക്കെയുള്ള പ്രായമായില്ലേ .. പ്ലീസ് ..ഒരു റിപ്ലെ ... സുലു പോയോ .. ഞാൻ നാളെ വീട്ടിലേക്ക് വരട്ടെ ഉപ്പയെ കാണാൻ .. '''' യാസീന്റെ കുറെയേറെ മെസ്സേജുകൾ .

💬 Comments

View all comments