Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]
പിന്നെ അതിനെ പറ്റിയോർത്തത് . അന്ന് വൈകിട്ട് യാസീനോട് ഏത് പാക്കേജാണ് നല്ലതെന്നു ചോദിച്ചു . യാസീൻ ഒരു മാസത്തെ റീചാർജ്ജ് മതിയെന്നുറച്ചു നിന്നു . അത് തന്നെ കാണാൻ ആണെന്ന് അന്നേ മനസ്സിലായിരുന്നു .
''ശെരി യാസീൻ നാളെ ഉപ്പ വരും . ചാർജ്ജ് ചെയ്തേക്കണം '''എന്ന് പറഞ്ഞപ്പോൾ കരയുന്ന , കൈ കൂപ്പുന്ന സ്മൈലികളാണ് വന്നത് .
പിറ്റേന്ന് ചാർജ്ജ് ചെയ്യാനായി പോകാൻ ഉത്സാഹമായിരുന്നു . ഒരുങ്ങിക്കഴിഞ്ഞു മതിവരാതെ വീണ്ടും വീണ്ടും കണ്ണാടിയിൽ നോക്കി നിന്ന , തന്നെ തനിക്ക് തന്നെ മനസ്സിലായില്ല . വിവാഹിതയായ താൻ അവനു വേണ്ടി ഒരുങ്ങുന്നോ ?
ചാർജ്ജ് ചെയ്യാനായി മൊബൈൽ ഷോപ്പിൽ നിൽക്കുമ്പോൾ അവനായി ചുറ്റുപാടും പരതി . മൂന്ന് മാസത്തെക്ക് ചാർജ്ജ് ചെയ്യട്ടെയെന്ന് കടയിലെ പയ്യൻ
അതിന്റെ ഗുണങ്ങളെ പറ്റി പറഞ്ഞു നിർബന്ധിച്ചപ്പോൾ താൻ ഒരുമാസത്തെക്ക് മതിയെന്ന് പറഞ്ഞത് അടുത്ത തവണ വരുമ്പോഴെങ്കിലും കരിനീലക്കണ്ണനെ കാണാൻ ആയിരുന്നോ ?
നിരാശയോടെ അന്ന് പുറത്തേക്കിറങ്ങുമ്പിൽ അവൻ തൊട്ടു മുന്നിൽ . നെഞ്ച് തെരുതെരെ മിടിക്കുന്നത് അന്നാദ്യമായി അറിഞ്ഞു . പെരുവിരലിൽ നിന്നൊരു വിറയൽ അടിമുടി ശരീരത്തിലേക്ക് പടർന്നു . കണ്ണുകൾ അടഞ്ഞു പോകുന്നത് പോലെ . വായിലെ ഉമിനീരൊക്കെ വറ്റിയിരുന്നു . തൊണ്ട വരണ്ടത് പോലെ . ഒരാശ്രയത്തിനായി ഭിത്തിയിൽ മുറുകെ പിടിച്ചു . ഇതാണോ പ്രണയം ?
"' സുലു .. ഒരു മാസത്തെക്ക് ചരക്ക് ചെയ്‍തത് അടുത്ത മാസവും വരാനല്ലേ ?'''' അവൻ തൊട്ടുമുന്നിൽ , മന്ത്രിക്കും പോലെ ചോദിച്ചിട്ടും മിണ്ടാനായില്ല . ഫോണിലൂടെ മെസ്സേജ് ചെയ്യുമ്പോൾ റിപ്ലൈ കൊടുക്കുന്നത് പോലെ അത്ര ഈസിയല്ലായെന്നു മനസ്സിലായി നേരിട്ട് കാണുമ്പോൾ .
''''അല്ല ... '''
ചുണ്ട് അനങ്ങിയോ എന്നറിയില്ല . പറഞ്ഞത് പുറത്തേക്ക് വന്നില്ല .
"'ഞാൻ കണ്ടു സുലു ചുറ്റും നോക്കുന്നത് . എന്നെയല്ലേ മൊഞ്ചത്തിക്കുട്ടി നോക്കിയത് '''
തട്ടം ശെരിക്ക് പിടിച്ചിട്ട് അവിടെ നിന്നെങ്ങനെ ഇറങ്ങി എന്നറിയില്ല ഇപ്പോഴും .
അന്ന് വൈകിട്ടവന്റെ ചാറ്റ് നോക്കിയിരിക്കുമ്പോഴും പകലത്തെ അതെ അവസ്ഥയിലായിരുന്നു . ഒടുവിൽ മെസ്സേജ് നോട്ടി വന്നപ്പോൾ ഹൃദയമിടിപ്പ് കൂടി മരിച്ചുപോകുമോയെന്ന് തോന്നി .
"'മൊഞ്ചത്തി കുട്ടീ "''
"മ്മ് "'
'' ഉറങ്ങില്ലേ എന്റെ പെണ്ണ് ?'''
"' ഊഹും "' എന്റെ പെണ്ണ് എന്ന അവന്റെ വിളി കേട്ടിട്ടും മറുപടി വിട്ടത് താൻ
💬 Comments
View all comments