Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]
പോവാണോ..! നീയെന്നെ അവിടെയാക്കീട്ട് പോയിക്കോ.. ""
"" പിന്നെ ടീച്ചറെ.. എന്റെ പഠിത്തൊക്കെ കഴിഞ്ഞു.. ഞാൻ ഇപ്പൊ സ്റ്റുഡന്റൊന്നും അല്ല..! ""
ഞാൻ വീണ്ടും മനസ്സിൽ പറഞ്ഞു..
" അത് കൊണ്ട് നീ എന്നെ സ്റ്റുഡന്റായൊന്നും കാണണ്ടട്ടോ.!! "
"" ആഹാ..!! അല്ല.. എന്ന് കരുതി.. ഒരു അധ്യാപിക വഴിയിൽ നിക്കുമ്പോൾ.. സഹായിക്കേണ്ടത് ഒരു വിദ്യാർത്ഥിയുടെ കടമയല്ലേ.. ""
"" ഏത് വിദ്യാർത്ഥി.. ടീച്ചർ എന്നെ പഠിപ്പിച്ചിട്ടുണ്ടോ... ""
അതിന്റ കൂടെ ഞാൻ മനസ്സിലും പറഞ്ഞു.. ~~~
"" പിന്നെ ഏത് വകേലാടി പെണ്ണെ... ഞാൻ നിന്റെ വിദ്യാർത്ഥി.. ""
"" അത് കൊള്ളാം.. പഠിപ്പിച്ചിട്ടുണ്ടെങ്കിലെ.. അധ്യാപികയ്ക്ക് വിദ്യാർത്ഥി ആവുള്ളൂ.. ""
"" പിന്നെ പഠിപ്പിക്കാതെ വിദ്യാർത്ഥി ആവോ.. ""
"" എടാ.. ഒരു അധ്യാപിക.. അല്ലെങ്കിൽ.. ടീച്ചർക്ക് മുന്നിൽ.. നിന്റെ പ്രായം ഉള്ളവരും.. നിന്റെ താഴെ ഉള്ളവരൊക്കെയും വിദ്യാർത്ഥി തന്നെയാ.. ""
"" കുരുന്നുകളെ നോക്കുന്ന അംഗൻവാടി ടീച്ചറാണോ.. ഒരു അധ്യാപിക! അതും അവിടെത്തെ കുഞ്ഞു പിള്ളേരുടെ മുന്നിൽ ഞാൻ പോയി നിന്നാലും.. അവര് അടങ്ങും.. അപ്പൊ ഞാനും മാഷാവോ.. ""
ടീച്ചർ ഒന്നും മനസിലാവാത്ത ഭാവത്തിൽ എന്നോട്. ......
"" എന്ത്... ""
"" അല്ല.. ഒന്നൂല്ല.. ""
"" എനിക്ക് മനസ്സിലായില്ല... ഒന്നൂടെ പറ.. ""
ഞാൻ പെട്ടെന്ന് എന്റെ വായേൽ വന്നത് പറഞ്ഞ് പോയതാ.. പക്ഷെ ഞാൻ പറയാൻ ഉദ്ദേശിച്ചത് വേറെയാ.. പറഞ്ഞ് വന്നത് വേറെയും.. പിന്നെ അങ്ങോട്ട് ഞാനൊന്നും ചോദിക്കാൻ പോയില്ല..
അംഗൻവാടിയുടെ മുന്നിലെത്തിയതും.. ഞാൻ നന്നായി ബ്രേക്ക് പിടിച്ചു..
💬 Comments
View all comments