Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 3 [നീരജ് K ലാൽ]
വന്നേ... അമ്മ റൂമിൻ്റെ പുറത്തേക്ക് നോക്കി വിളിച്ചു... ഒരു 20 വയസ്സ് തോന്നിക്കുന്ന ഒരു പാവം പയ്യൻ കേറി വന്നു...
"ഇതാരാ...."
"മോനെ നീ തന്നെ പറഞ്ഞോ...."
"ചേച്ചീ സോറി.... ഞാൻ അറിഞ്ഞൊണ്ടല്ല..."
എനിക്കൊന്നും മനസിലായില്ല
"ഞാൻ രാവിലെ പത്രകെട്ട് എടുത്തോണ്ട് നിന്നപ്പോ എൻ്റെ അടുത്ത് ഒരു പട്ടി വന്നു..." "ഞാൻ ഒരു കല്ലെടുത്ത് എറിഞ്ഞു... ആ പട്ടി തിരിഞ്ഞു ഓടി വന്നു ചാടിയത് ചേച്ചിയുടെ വണ്ടിയുടെ മുന്നിലാ... "
"അറിഞ്ഞൊണ്ടല്ല.. സോറി ചേച്ചി...."
"ആ പോട്ടെ മോനെ.. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ലല്ലോ....അവിടവിടെ കുഞ്ഞു മുറിവ് ഉള്ളൂ... ദൈവം കാത്തു...." അമ്മ പറഞ്ഞു ...
"അപ്പോ ആരും ഒന്നും അറിഞ്ഞിട്ടില്ല.... എനിക്ക് അല്പം ആശ്വാസമായി... പക്ഷേ എൻ്റെ ഉള്ളിലെ അഗ്നിപർവ്വതം പോട്ടത്തിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ടായിരുന്നു....
എനിക്കൊന്നു കരയാൻ പോലും പറ്റുന്നില്ലല്ലോ...... എന്തൊരു അവസ്ഥയാണിത്... ലോകത്ത് ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കരുതേ...
അല്പസമയം കഴിഞ്ഞപ്പോൾ ടീനയുടെ പപ്പയും മമ്മിയും വന്നു... എനിക്ക് എന്തോ അവരോട് പോലും വെറുപ്പ് തോന്നി.... പക്ഷേ അത് പോലും എനിക്ക് കാണിക്കാൻ പറ്റുന്നില്ല.....
"എന്തിനാ മോളേ ഇത്ര രാവിലെ പോയത് നേരം വെളുത്തിട്ട് പോയാൽ പൊരാരുന്നോ...."
എല്ലാപേരും ഉള്ളത് കൊണ്ട് എനിക്ക് അവരുടെ ചോദ്യം അവഗണിക്കാൻ സാധിച്ചില്ല...
" പെട്ടെന്ന് അമ്മയെ കാണാൻ തോന്നി അതാ... മമ്മി......Sorry...."
അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു.... പാവം...
24 മണിക്കൂർ observation കഴിഞ്ഞു പിറ്റേന്നു വീട്ടിൽ എത്തി... ഈ accident ഒരു കണക്കിന് അനുഗ്രഹമായി അല്ലെങ്കിൽ ശരീരത്തിലെ അടയാളങ്ങൾ എല്ലാം ചിലപ്പോ എല്ലാപേരും
💬 Comments
View all comments