0%

Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 3 [നീരജ് K ലാൽ]

Author : Kambikathakal Read All Parts 1.8K

കണ്ടേനെ ഞാൻ എന്ത് പറയുമായിരുന്നു.....???

അങ്ങനെ കുറച്ചു ദിവസങ്ങൾക്കകം ശരീരത്തിന് പുറത്തുള്ള മുറിവുകൾ ഉണങ്ങി.... പക്ഷേ ഉള്ളിലുള്ള മുറിവുകൾ കൂടി വന്നു..... ദിവസങ്ങൾ കഴിയും തോറും എൻ്റെ അവസ്ഥ മോശമായികൊണ്ടിരുന്നു... എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ സാധിക്കുന്നില്ല... എനിക്ക് എല്ലാപേരോടും ദേഷ്യമായി... ഓരോ ചെറിയ കാര്യത്തിന് പോലും ഞാൻ ഭയങ്കരമായി ദേഷ്യപെടും.... എൻ്റെ അനിയത്തിയെ ഒരു ചെറിയ കാര്യത്തിന് ആദ്യമായി തല്ലി..... അവളുടെ കരച്ചിൽ കണ്ട് എനിക്ക് പോലും സഹിച്ചില്ല....

റാം ഒരുപാട് തവണ വിളിച്ചു... പക്ഷേ എനിക്ക് അവനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ആയത്കൊണ്ട് അവനെ ഞാൻ പൂർണമായും avoid ചെയ്തു... എനിക്ക് പ്രേമം, സ്നേഹം എന്നു കേൾക്കുമ്പോഴേക്കും ഭയങ്കര ദേഷ്യമായി

അമ്മയും അച്ഛനും പലതവണ എന്നോട് ചോദിച്ചു എന്താണ് പറ്റിയെന്ന്... അവരോട് ഓരോന്ന് പറഞ്ഞു ഒഴിവായി.... ഞാൻ ഇതിന് മുൻപ് അവരോട് ദേഷ്യപെട്ടിട്ടെ ഇല്ല.... പ്രത്യേകിച്ച് അമ്മയോട്.. ഇപ്പൊൾ അമ്മയെ കാണുമ്പോ തന്നെ ഞാൻ എഴുന്നേറ്റ് പോകും.... പക്ഷേ അത് ഒരു മറയായിരുന്നു, എനിക്ക് അമ്മയെ ഫേസ് ചെയ്യാതെ ഇരിക്കാൻ....

ഒരു ദിവസം രാവിലെ അമ്മ എൻ്റെ റൂമിൽ വന്നു ഞാൻ കിടക്കുകയായിരുന്നു.... അമ്മയെ കണ്ടതും ഞാൻ തിരിഞ്ഞു കിടന്നു.... അമ്മ ബെഡിൽ ഇരുന്ന് കൊണ്ട് എന്നോട് പറഞ്ഞു....

"മോളെ... മോൾക്ക് അമ്മയെ ഇപ്പൊൾ ഇഷ്ടമല്ലെന്ന് അമ്മയ്ക്ക് അറിയാം അതുകൊണ്ട് ഞാൻ ഇന്ന് കുടുംബ വീട്ടിലേക്ക് പോകുന്നു... മോൾ സന്തോഷമായിരിക്ക് എൻ്റെ മോളുടെ സന്തോഷമാണ് എൻ്റെ സന്തോഷം...." ആ വാക്കുകൾ ഒരു അസ്ത്രമായി എന്നിൽ തറച്ചു... ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്

💬 Comments

View all comments