Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 17 [Binoy T]
വീണ്ടും ഞാൻ പറയട്ടെ സ്ത്രീ കളുടെ മനസ് ആർക്കും ഒരിക്കലും പ്രവചിക്കാൻ സാധിക്കാത്ത ഒന്നാണ്.
അധികം വൈകാതെ തന്നെ ഞങ്ങൾ ശ്രീമംഗളം തറവാടിന്റെ ഉമ്മറത്ത് എത്തി. എല്ലാവരും തന്നെ ഉണ്ടായിരുന്നു അവിടെ അപ്പോൾ ശ്രീധരൻ ഒഴികെ.
അഞ്ചലിയും ആതിരയും ഓടിവന്നു നന്ദുട്ടിയോടൊപ്പം കൂടി. ലക്ഷ്മി വന്ന പാടെ തന്നെ എന്ത് കോലമാടി ഇതു എന്ന് പറഞ്ഞു നന്ദുട്ടിയുടെ മുടിയും തോളും മെക്കെ തൊട്ടു തലോടി.
"മുടി എക്കെ വല്ലാതായല്ലോ" ലക്ഷ്മി പറഞ്ഞു . "മുന്ന് നാലു ദിവസം ഒന്ന് മാറിനിന്നതേ ഉള്ളു അപ്പോളേക്കും പെണ്ണിന്റെ കോലം കണ്ടോ" ലക്ഷ്മി തുടന്ന്.
"ഞാൻ നോക്കട്ടെ എന്റെ കുട്ടിയെ" അമ്മമ്മ യാണ് അത് പറഞ്ഞത്.അകത്തെ മുറിയിൽ നിന്നും അവർ വന്നു നന്ദുട്ടിയെ കണ്ടേ പാടെ അവളെ കെട്ടിപിടിച്ചു.
"എന്റെ മോൾക്ക് ഒരു കുഴപ്പവും ഇല്ലേ. നന്നായിട്ട് ഉള്ളു. ഇവിടുന്നു പോയതിനേക്കാൾ മുതിർന്ന ഒരു, എല്ലാം തികഞ്ഞ ഒരു കുട്ടിയായ പോലെയാ എനിക്ക് തോന്നുന്നേ" എന്ന് പറഞ്ഞു അവർ നന്ദുട്ടിയുടെ നെറുകയിൽ ഉമ്മ വെച്ചു. അപ്പോൾ നന്ദുട്ടിയുടെ കണ്ണുകൾ അവിടെ കൂടിയിരുന്നവരുടെ ഇടയിലൂടെ എന്നെ തിരയുന്നുണ്ടായിരുന്നു. ഒരു വശത്തു ഒതുങ്ങി നിന്നിരുന്ന എന്നെ തന്നെ നോക്കി അവൾ അമ്മമ്മയെ വീണ്ടും കെട്ടിപിടിച്ചു. എന്റെ കണ്ണുകളിൽ നോക്കി അവളുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിടർന്നു.
രാവിലെ മൊത്തം ഉള്ള നിശ്ശബ്ദതയ്ക്കു പകരം വെക്കാൻ പോന്നതായിരുന്നു ആ അല്പം നേരത്തെ പുഞ്ചിരി.
"വന്നേ അമ്മമ്മ ചോദിക്കട്ടെ വിശേഷങ്ങൾ" എന്ന് പറഞ്ഞു എല്ലാരും ഉള്ളിലേക്ക് കേറി.
"ഇത്തവണ വിളി അല്പം കുറഞ്ഞുവല്ലോ ഏട്ടാ"
ലക്ഷ്മിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അന്ന് അപ്പോളും അവൾ അവിടെ നില്കുന്നു എന്ന് ഞാൻ അറിഞ്ഞത്. എല്ലാവരും പോകും ഒടുവിൽ അവൾ മാത്രമേ തനിക്കു ഉണ്ടാകുള്ളൂ എന്ന് ഒരു നിമിഷത്തേക്കെങ്കിലും ഞാൻ ചിന്തിച്ചു.
"ഓരോന്ന് ചെയ്തു കൂട്ടുന്നതിനിടക്ക് വിട്ടുപോയി മോളെ" ഞാൻ ശെരിക്കും സത്യസന്ധമായി പറഞ്ഞു.
" മോളെന്നോ..... കൊള്ളാലോ.... ആള് അല്പം റൊമാന്റിക് ആയ പോലെ" അവൾ എന്നെ കളിയാക്കി.
ഞാൻ അവളെ എന്നോട് ഒന്ന് ചേർത്ത് പിടിക്കാൻ നോക്കി.
💬 Comments
View all comments