Chapter Title : സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]
കരണങ്ങളുണ്ട് അതിനൊക്കെ.
എന്തു കാരണങ്ങൾ. ഇതുപോലുള്ളവർക്ക് പറയാൻ അങ്ങനെ പലതുമുണ്ട്.
ശരിയായിരിക്കാം.നിനക്ക് ശ്രീയേട്ടൻ ആണല്ലോ വലുത്. ആ നീ തന്നെ എനിക്ക് ഒരു ഉത്തരം താ.കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്നാവാനായി.ഇത്രനാളും ഞാൻ കന്യകയായിരിക്കാൻ മാത്രം നിന്റെ സാറിനെന്താ കുഴപ്പം.ഞാനെന്ത് തെറ്റ് ചെയ്തിട്ടാ അങ്ങേർക്കെന്താ ഇതിലും മാത്രം വലിയ ലക്ഷ്യങ്ങൾ...... മനസാക്ഷിസൂക്ഷിപ്പുകാരനല്ലേ അറിയാതിരിക്കില്ലല്ലോ.ഒന്നു പറഞ്ഞതാ.എന്താ ഉത്തരമില്ലല്ലേ. ഇപ്പൊ മനസ്സിലായോ,ഞാനും ഒരു സ്ത്രീയല്ലേ.ഒരു ജീവിതം ആഗ്രഹിച്ചത് തെറ്റാണെങ്കിൽ ഇനി നിന്റെ മുൻപിൽ ഞാൻ വരില്ല.... ഞാൻ പോണു.
അകത്തുള്ള കരച്ചിൽ പുറത്തേക്ക് വരാതെ വാപൊത്തി അവൾ ഇറങ്ങിപ്പോയി.അവസാനം കേട്ട വാക്കുകൾ അവനൊരു ഷോക്ക് ആയിരുന്നു.ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ചുറ്റും നടക്കുന്നത്. മനസ്സ് സ്വസ്ഥമല്ലാത്തതിനാൽ അവൻ പുറത്തേക്കിറങ്ങി.ശങ്കറിന്റെ വീട് കടന്നാൽ കുറുക്കുവഴിയാണെങ്കിലും ഇപ്പൊ വീടിനു തെക്കുവശത്തെ പഞ്ചായത്ത് വഴിയിലൂടെ അല്പം ചുറ്റി അവരുടെ വീടിനുമുന്നിലൂടെയാണ് പോക്ക്.ഉച്ചസമയം, പോവാൻ അധികം ഇടമില്ലാത്തതിനാൽ അവൻ ക്ലബ്ബിലെത്തി.അകത്തേക്ക് കയറുമ്പോൾ ഓഫീസിൽ ആരോ സംസാരിക്കുന്നുണ്ട്.ശബ്ദം കേട്ടപ്പോഴേ അവനാളെ മനസ്സിലായി.'ശങ്കർ' സെക്രട്ടറി സുധാകരനുമായി കത്തിവച്ചിരിപ്പാണ് കക്ഷി.
അല്ല ശങ്കറെ,എന്തായി കാര്യങ്ങളൊക്കെ.
അങ്ങനെ പോകുന്നു ചേട്ടാ.സുഖം, സ്വസ്ഥം.
വിശേഷം ഒന്നുമായില്ലേടാ...
ഇപ്പോഴേ വേണ്ടെന്നാ ചേട്ടാ.അല്പം കഴിഞ്ഞും ആവാല്ലോ.
മം,വെറുതെ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കല്ലേ.കെട്ടി കുറച്ചു കഴിഞ്ഞും ഒന്നുമായില്ലേ ചില അവളുമാർ പരദൂഷണം പറഞ്ഞിറങ്ങും.
പറയട്ടെ ചേട്ടാ.നാട്ടുകാരുടെ നാവിനു വിലങ്ങിടാൻ നമ്മുക്ക് പറ്റില്ലല്ലോ.
എന്താടാ,നിന്റെ മനസ്സിൽ എന്തേലും ഉണ്ടോ.
ഈ സംസാരം കേട്ടാണ് ഗോകുൽ അങ്ങോട്ട് കയറുന്നത്. എന്താണെന്നറിയാൻ അവൻ അവിടെത്തന്നെ നിന്നു.
അത് ചേട്ടാ,ചേട്ടനായതുകൊണ്ട് പറയാം.എനിക്ക് ലൈഫിൽ കുറച്ചു ഉയരങ്ങളിൽ ഒക്കെ എത്തണം. എന്തെങ്കിലും പുതിയതായി ഫിസിക്സിൽ കോൺട്രിബ്യുട്ട് ചെയ്യണം.അതിനുള്ള
💬 Comments
View all comments