Chapter Title : സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]
ശ്രമത്തിലാ.പക്ഷെ സമയമെടുക്കും.ഇപ്പൊ ഞാൻ ചെയ്യുന്ന എക്സ്പിരിമെന്റ് നന്നായിട്ട് വരുവണേൽ ഒരു പുതിയ സിദ്ധാന്തം തന്നെ ഉണ്ടാകും.പക്ഷെ അതിനു കുറച്ചു സമയം കൂടുതൽ എടുക്കും.
എത്രസമയം????
ഇപ്പോഴത്തെ പോക്ക് വച്ചു ഒരു ആറേഴുകൊല്ലം എങ്കിലും ആകും.ഇറ്റ് ഡിപ്പെണ്ട്സ്.അതുവരെ കുടുംബം, കുട്ടികൾ ഒക്കെ ഒരു ശല്യമാ.ഇതിപ്പോ കെട്ടിയത് തന്നെ വീട്ടുകാരുടെ നിർബന്ധം കൊണ്ടാ.
ആ കുട്ടിക്കും ഉണ്ടാവില്ലേ ഒരു കുഞ്ഞു വേണം എന്നൊക്കെ.
ഉണ്ടാവാം,ഞാൻ ചോദിച്ചില്ല.അതിൽ അല്പം സ്വാർത്ഥത ഉണ്ടെന്ന് കൂട്ടിക്കോ.പണ്ട് സ്കൂളിൽ ഇവൾക്ക് ഞാനൊരു ലവ് ലെറ്റർ കൊടുത്തു.അതിന് കിട്ടിയ പ്രതിഫലം എന്താന്നറിയുവോ.നിങ്ങൾക്കത് നിസ്സാരമാവും.പക്ഷെ എനിക്കതിന്റെ കനൽ ഇതുവരെ കെട്ടിട്ടില്ല
അല്ല അന്നെന്താ ഉണ്ടായേ.
അന്നോ,അവളെന്നെ പരസ്യമായി അടിച്ചത് പോട്ടെ. ആ കത്തവൾ നോട്ടീസ് ബോർഡിൽ ഇട്ടു.തല കുമ്പിട്ടു നടക്കേണ്ടിവന്ന സ്കൂൾക്കാലം.അതിന്റെ നീറ്റൽ ഇന്നും മനസ്സിലുണ്ട്.
അതൊക്കെ ആ കാലത്തിന്റെ തമാശയല്ലേ ശങ്കറെ വിട്ടുകള. ഈ ചെറിയ കാര്യത്തിന് ഇത്രയും വേണോ.ഒരുതരത്തിൽ ചതി തന്നെയല്ലേ.
അതേ,ഒരുവിധത്തിൽ ചതിതന്നെയാണ്.അത് ആ പ്രശ്നം കൊണ്ടൊന്നുമല്ല.അതൊക്കെ ഒരു തമാശയായെ പിന്നീട് തോന്നിയിട്ടുള്ളൂ.എനിക്കെന്റെ കരിയർ ആണ് വലുത്.അല്ലാതെ ഒരു കുടുംബജീവിതം അല്ല.
ആ കുട്ടീടെ ജീവിതം അല്ലെ നീമൂലം നശിക്കുന്നെ.അതോർമ്മയുണ്ടോ നിനക്ക്.
എനിക്ക് അത് ഒരു വിഷയമല്ല. അവൾക്കങ്ങനെ തോന്നേണ്ട കാര്യവുമില്ല.ഭർത്താവിന്റെ രീതികൾക്കൊത്തു ജീവിക്കാൻ ഒരു ഭാര്യക്ക് സാധിക്കണം.അതവളാ മനസിലാക്കണ്ടെ.
ഈ പറഞ്ഞത് ബാലിശമായിപ്പോയി. ഒരു ഭർത്താവിന് കീഴ്പ്പെട്ടു കിടക്കുന്ന അടിമയല്ല ഭാര്യ.അവൾക്കും ഒരു വ്യക്തിത്വം ഉണ്ട്. അതെന്താ നീ ഓർക്കാതെപോകുന്നെ.
എന്തൊക്കെ പറഞ്ഞാലും ചേട്ടാ, എന്റെ കാഴ്ച്ചപ്പാട് മാറില്ല.അത് എന്റെ ജീവിതത്തിൽ അലിഞ്ഞുപോയതാ.ഈ സ്കൂളും ട്യൂഷനും എന്റെ പി എച് ഡിയും ഒക്കെയാ
💬 Comments
View all comments