Chapter Title : സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]
എന്റെ ലൈഫ്.അതിൽ ഒരു പെണ്ണിന് സ്ഥാനം വളരെ പിറകിലാ.
ശങ്കറെ,എന്റെ അനുഭവത്തിൽ നിന്നും പറയുവാ.അവസാനം ഈ കുടുംബം മാത്രേ കൂടെ ഉണ്ടാവു. താളപ്പിഴകൾ തുടങ്ങിയാൽ പിന്നെ കയ്യിൽ നിക്കില്ല.ഓർമ്മ വേണം.
ഒന്നുമില്ല ചേട്ടാ.എനിക്ക് ആ പ്രശ്നം ഒന്നുമില്ല.ഇനി അവൾക്ക് അങ്ങനെ തോന്നുവാണെൽ എനിക്കൊന്നുമില്ല. ഞാൻ പറഞ്ഞല്ലോ.എനിക്ക് ഇതൊക്കെയാ വലുത്.എന്റെ ലക്ഷ്യം നേടുന്ന ദിവസം,അന്ന് ആലോചിക്കാം കുടുംബജീവിതം. അതുവരെ ഇങ്ങനെയൊക്കെ പോട്ടെ......
എന്തോ ആ സംസാരം കേട്ടുനിന്ന അവനു അകത്തുകയറാൻ തോന്നിയില്ല.അവിടുന്നും ഇറങ്ങിനടന്നു.എവിടെയൊക്കെയോ ചുറ്റി സന്ധ്യയോടെ വീട്ടിലെത്തി.ഉറങ്ങാൻ കിടക്കുമ്പോഴും മനസ്സിൽ അവരുടെ ഓരോ വാക്കുകളും ഉയർന്നുവന്നു. അന്ന് ആദ്യമായി ഭാര്യയോട്, സ്വന്തം കുടുംബത്തോട് നീതിപുലർത്താൻ ശ്രമിക്കാത്ത ശങ്കറിനോട് വെറുപ്പ് തോന്നിയ നിമിഷങ്ങൾ.രാധികയോട് സഹതാപം തോന്നിയ നിമിഷങ്ങൾ. എപ്പോഴോ അവൻ ഉറക്കത്തിലേക്ക് വഴുതി.
വഴിമാറി നടന്നിരുന്ന ഗോകുൽ അന്ന് പതിവില്ലാതെ അതുവഴിയെത്തി. വീട്ടിലേക്ക് നടക്കുമ്പോൾ പിന്നാമ്പുറത്തു അല്പം ജോലിയിലായിരുന്ന രാധിക അവന്റെ മുന്നിൽപ്പെട്ടു.
ഗോകുൽ എന്താ പതിവില്ലാതെ ഇതുവഴി.നടപ്പൊക്കെ മാറിയിരുന്നല്ലോ.
അത്, ഇടക്ക് വെറുതെ...
ശരി, എന്നാ ചെല്ല്.അമ്മ നോക്കിയിരിക്കുന്നുണ്ടാവും.
ചേച്ചീ,ഇവിടെയിങ്ങനെ ഒതുങ്ങിക്കൂടാതെ പൊയ്ക്കൂടേ ഈ നരകത്തിൽനിന്ന്.നമ്മളെ വേണ്ടാത്തവർക്ക് വേണ്ടി എന്തിനാ വെറുതെ.....
അടുക്കളയിലേക്ക് കാലെടുത്തുവച്ച രാധിക ഒരു ഞെട്ടലോടെ തിരിഞ്ഞു. നടന്നുതുടങ്ങിയ അവന്റെ മുന്നിലേക്ക് കിറുകെനിന്നു.മുൻവശത്തേക്ക് ശ്രദ്ധിച്ചു.ട്യൂഷൻ മുന്നേറുകയാണ് "നീയെന്താ പറഞ്ഞെ എന്താ നിനക്കിപ്പോ അങ്ങനെ തോന്നാൻ.അപ്പൊ നിനക്കെന്തൊ അറിയാം.എനിക്കറിയണം അത്"
പറയാം ചേച്ചി.ഇവിടെവച്ചു വേണ്ട.പിള്ളേരോ സാറോ ആരേലും ഇങ്ങോട്ടു വന്നാൽ...
നീ ചെല്ല്, ഏട്ടനോട് പറഞ്ഞ് ഞാനങ്ങോട്ടു വരാം.
ഗോമതിയമ്മയെ കാണണം എന്നുപറഞ്ഞവൾ അവിടെത്തി.അവനപ്പോൾ അലച്ചിലിന്റെ ക്ഷീണം തീർക്കാനെന്നോണം അമ്മ കൊടുത്ത കട്ടനും കുടിച്ചു ഉമ്മറത്തുണ്ട്."അമ്മ എന്തിയെ
💬 Comments
View all comments