Chapter Title : സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]
വന്നില്ലേ.
ക്ലബ് വരെ പോയതാ.നീയിപ്പോ ഇതെവിടുന്നാ.
അത്,ഫൈനൽ ഇയർ പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാനുണ്ട്.അതിന്റെ ജോലിയുമായി ലേറ്റ് ആയി.ഇതിപ്പോ ആ ചെറിയ തോട് കടന്നാ പെട്ടെന്നു ചെല്ലൂലോ എന്ന് കരുതിയാ ഇതുവഴി കേറിയേ. ഏതായാലും ഞാൻ ഈ ഉമ്മറത്തിരുന്നോളാം.സാറ് വന്നിട്ടേ പോകുന്നുള്ളൂ.
ഗോകൂ,എനിക്കാരും കൂട്ട് വേണ്ട.കൂട്ടിരിക്കേണ്ടയാൾക്ക് നേരവില്ല. അപ്പൊ ഞാനിതൊക്കെ അനുഭവിക്കണം.നീയിപ്പോ പോ.അല്ലേൽ അതുമതി..... ഒന്നു പോ ഗോകുലേ ഞാനൊന്ന് ഒറ്റക്ക്......
ശരി,ഞാൻ ഇറങ്ങുവാ.അവൻ വീട്ടിലേക്ക് നടന്നു.അതേസമയം വാതിലിൽ ചാരി നിലത്തേക്കിരുന്നുപോയ രാധിക അതുവരെ പിടിച്ചുവച്ച സങ്കടം മുഴുവൻ കണ്ണിലൂടെ ഒഴുകിയിറങ്ങി.രാത്രിയുടെ നിശബ്ദതയിൽ അത് കേൾക്കാൻ പ്രകൃതിമാത്രം സാക്ഷിയായി.
പിറ്റേന്ന് ശങ്കർ പോയപുറകേ അവൾ പടിഞ്ഞാറെ തൊടിയിലേക്കിറങ്ങി.മനസ്സ് അസ്വസ്ഥമകയാൽ ലീവിന് വിളിച്ചുപറഞ്ഞു.തോടിനു കുറുകെയുള്ള പാലവും കടന്ന് അവൾ ഗോമതിയുടെ വീട്ടിലെത്തി.
ആ മോളോ.എന്താ പതിവില്ലാതെ ഈ വഴിയൊക്കെ.
ഒന്നുല്ല,ഇന്നവധിയെടുത്തു. ചുമ്മാ ഇരുന്നപ്പോ അങ്ങനെ തോന്നി.അമ്മ ഇവിടുണ്ടാകുവോന്നു ശങ്കിച്ചാ വന്നേ.
ഇന്ന് പോയില്ല മോളെ.വീട് ചെറുതാണെലും പണി ഒരുപാടുണ്ട്. വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാ മോളെ
എന്തായാലും നന്നായിട്ടുണ്ട്.ഓഹ് കുറെ അലങ്കാരം ഒക്കെയുണ്ടല്ലോ.
മോന്റെ അച്ഛൻ ഉള്ളപ്പോ വച്ചതാ.ഈ കാണുന്ന ഓരോന്നൊക്കെ ഗോകുന്റെ പണിയാ.എന്തേലുവൊക്കെ അവിടുന്നും ഇവിടുന്നും കൊണ്ടേ വക്കും.
അച്ഛനിപ്പോ......
6 കൊല്ലം കഴിഞ്ഞു.ബ്ലോക്ക് ആപ്പീസിൽ പീയൂൺ ആയകൊണ്ട് ആ ജോലി എനിക്ക് കിട്ടി.അല്ലാരുന്നേ എല്ലാം ഒരു ചോദ്യമായേനെ.അതുകൊണ്ടെന്താ പട്ടിണിയില്ല.കഷ്ട്ടപ്പെട്ടായാലും അവനെ ഇത്രേടം എത്തിക്കാൻ പറ്റി.അവനൊരു ജോലികൂടായാൽ ഒരാശ്വാസം കിട്ടും.
എല്ലാം ശരിയാവും അമ്മേ.ഏട്ടനും അവനും നല്ല കൂട്ടാണല്ലേ.
അതെന്നെ,കൊച്ചിലെ തൊട്ട് അവന്റെ പിറകെയാ.ശ്രീക്കുട്ടൻ ആയകൊണ്ട് എനിക്ക് ഒരു പേടിയുമില്ല.മോൾടെ ഭാഗ്യം അല്ലാതെന്താ.
ഭാഗ്യം... ഇന്നലെ അമ്മേടെ മോൻ ഇല്ലാരുന്നെങ്കിൽ..... പറയണമെന്ന് തോന്നി.എങ്കിലും അങ്ങ് വിഴുങ്ങി.
അമ്മേ,വല്ലോം താ കഴിക്കാൻ. വിശക്കുന്നു.കുളികഴിഞ്ഞു പിന്നാമ്പുറത്തു നിന്നവൻ വിളിച്ചു ചോദിച്ചു.
തൊള്ള തുറക്കാതെടാ,അടുക്കളേൽ എടുത്തുവച്ചിട്ടുണ്ട്.ചായക്ക് ചൂട് പോരേൽ ചൂടാക്കിയെര്.
ഗോകുൽ,ഇവിടുണ്ടാരുന്നോ.ഇന്നു പോയില്ലേ.
ഇല്ല,എന്തോക്കെയോ ചെയ്യാനുണ്ടെന്നു പറഞ്ഞു ഇന്നലെ പാതിരാത്രിയായി വന്നപ്പോ.എന്നിട്ടിപ്പഴാ എണീറ്റത് എന്റെ സല്പുത്രൻ. താമസിക്കുവാണേ ഹോസ്റ്റലിൽ നിന്നോണോന്ന് പറഞ്ഞിട്ടുള്ളതാ.കേക്കില്ല.
മ്മം.......
ശോ,എന്നാലും എന്റൊരു കാര്യം.മോളുവന്നിട്ട് കുടിക്കാനൊന്നും എടുത്തില്ല.
വേണ്ടമ്മേ,അമ്മയിവിടിരിക്ക്.ഞാൻ കഴിച്ചിട്ടൊക്കെയാ വന്നേ.ഇപ്പൊ എന്തായാലും എടുക്കണ്ട.
അത് പറഞ്ഞാൽ പറ്റില്ല.ഇത്തിരി വെള്ളവെലും
💬 Comments
View all comments