Chapter Title : സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]
അവന്റെ മുഷ്ടി അയാളുടെ മൂക്കിൽ ഊക്കോടെ പതിച്ചു.ചോര പൊടിഞ്ഞുതുടങ്ങി.
ഇതെന്തിനാന്ന് അറിയുവോ.മാന്യമായി ജീവിക്കുന്നവരെക്കുറിച്ച് തോന്നിയ വർത്താനം പറഞ്ഞതിന്. ഇനി കേട്ടാൽ ഈ നാവ് പിഴിതുകളയും ഞാൻ. അയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു പുറത്തേക്ക് തള്ളി.
മേലാൽ ഈ പരിസരത്ത് കണ്ടേക്കരുത്.കണ്ടാൽ തന്റെ വീട്ടിലേക്ക് ഞാനൊന്നു വരും.തന്റെ മോളെ സഹിതം വലിച്ചു വെളിയിൽ ഇടും.പൊയ്ക്കോ..
ചേച്ചി,എന്താ പ്രശ്നം.സാർ ഇതുവരെ വന്നില്ലേ.
ക്ലബ് വരെ പോയതാ.നീയിപ്പോ ഇതെവിടുന്നാ.
അത്,ഫൈനൽ ഇയർ പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാനുണ്ട്.അതിന്റെ ജോലിയുമായി ലേറ്റ് ആയി.ഇതിപ്പോ ആ ചെറിയ തോട് കടന്നാ പെട്ടെന്നു ചെല്ലൂലോ എന്ന് കരുതിയാ ഇതുവഴി കേറിയേ. ഏതായാലും ഞാൻ ഈ ഉമ്മറത്തിരുന്നോളാം.സാറ് വന്നിട്ടേ പോകുന്നുള്ളൂ.
ഗോകൂ,എനിക്കാരും കൂട്ട് വേണ്ട.കൂട്ടിരിക്കേണ്ടയാൾക്ക് നേരവില്ല. അപ്പൊ ഞാനിതൊക്കെ അനുഭവിക്കണം.നീയിപ്പോ പോ.അല്ലേൽ അതുമതി..... ഒന്നു പോ ഗോകുലേ ഞാനൊന്ന് ഒറ്റക്ക്......
ശരി,ഞാൻ ഇറങ്ങുവാ.അവൻ വീട്ടിലേക്ക് നടന്നു.അതേസമയം വാതിലിൽ ചാരി നിലത്തേക്കിരുന്നുപോയ രാധിക അതുവരെ പിടിച്ചുവച്ച സങ്കടം മുഴുവൻ കണ്ണിലൂടെ ഒഴുകിയിറങ്ങി.രാത്രിയുടെ നിശബ്ദതയിൽ അത് കേൾക്കാൻ പ്രകൃതിമാത്രം സാക്ഷിയായി.
പിറ്റേന്ന് ശങ്കർ പോയപുറകേ അവൾ പടിഞ്ഞാറെ തൊടിയിലേക്കിറങ്ങി.മനസ്സ് അസ്വസ്ഥമകയാൽ ലീവിന് വിളിച്ചുപറഞ്ഞു.തോടിനു കുറുകെയുള്ള പാലവും കടന്ന് അവൾ ഗോമതിയുടെ വീട്ടിലെത്തി.
ആ മോളോ.എന്താ പതിവില്ലാതെ ഈ വഴിയൊക്കെ.
ഒന്നുല്ല,ഇന്നവധിയെടുത്തു. ചുമ്മാ ഇരുന്നപ്പോ അങ്ങനെ തോന്നി.അമ്മ ഇവിടുണ്ടാകുവോന്നു ശങ്കിച്ചാ വന്നേ.
ഇന്ന് പോയില്ല മോളെ.വീട് ചെറുതാണെലും പണി ഒരുപാടുണ്ട്. വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാ മോളെ
എന്തായാലും നന്നായിട്ടുണ്ട്.ഓഹ് കുറെ അലങ്കാരം ഒക്കെയുണ്ടല്ലോ.
മോന്റെ അച്ഛൻ ഉള്ളപ്പോ വച്ചതാ.ഈ കാണുന്ന ഓരോന്നൊക്കെ ഗോകുന്റെ പണിയാ.എന്തേലുവൊക്കെ അവിടുന്നും ഇവിടുന്നും കൊണ്ടേ വക്കും.
അച്ഛനിപ്പോ......
💬 Comments
View all comments