0%

Chapter Title : സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]

Author : alby Read All Parts 615

6 കൊല്ലം കഴിഞ്ഞു.ബ്ലോക്ക്‌ ആപ്പീസിൽ പീയൂൺ ആയകൊണ്ട് ആ ജോലി എനിക്ക് കിട്ടി.അല്ലാരുന്നേ എല്ലാം ഒരു ചോദ്യമായേനെ.അതുകൊണ്ടെന്താ പട്ടിണിയില്ല.കഷ്ട്ടപ്പെട്ടായാലും അവനെ ഇത്രേടം എത്തിക്കാൻ പറ്റി.അവനൊരു ജോലികൂടായാൽ ഒരാശ്വാസം കിട്ടും.

എല്ലാം ശരിയാവും അമ്മേ.ഏട്ടനും അവനും നല്ല കൂട്ടാണല്ലേ.

അതെന്നെ,കൊച്ചിലെ തൊട്ട് അവന്റെ പിറകെയാ.ശ്രീക്കുട്ടൻ ആയകൊണ്ട് എനിക്ക് ഒരു പേടിയുമില്ല.മോൾടെ ഭാഗ്യം അല്ലാതെന്താ.

ഭാഗ്യം... ഇന്നലെ അമ്മേടെ മോൻ ഇല്ലാരുന്നെങ്കിൽ..... പറയണമെന്ന് തോന്നി.എങ്കിലും അങ്ങ് വിഴുങ്ങി.

അമ്മേ,വല്ലോം താ കഴിക്കാൻ. വിശക്കുന്നു.കുളികഴിഞ്ഞു പിന്നാമ്പുറത്തു നിന്നവൻ വിളിച്ചു ചോദിച്ചു.

തൊള്ള തുറക്കാതെടാ,അടുക്കളേൽ എടുത്തുവച്ചിട്ടുണ്ട്.ചായക്ക് ചൂട് പോരേൽ ചൂടാക്കിയെര്.

ഗോകുൽ,ഇവിടുണ്ടാരുന്നോ.ഇന്നു പോയില്ലേ.

ഇല്ല,എന്തോക്കെയോ ചെയ്യാനുണ്ടെന്നു പറഞ്ഞു ഇന്നലെ പാതിരാത്രിയായി വന്നപ്പോ.എന്നിട്ടിപ്പഴാ എണീറ്റത് എന്റെ സല്പുത്രൻ. താമസിക്കുവാണേ ഹോസ്റ്റലിൽ നിന്നോണോന്ന് പറഞ്ഞിട്ടുള്ളതാ.കേക്കില്ല.

മ്മം.......

ശോ,എന്നാലും എന്റൊരു കാര്യം.മോളുവന്നിട്ട് കുടിക്കാനൊന്നും എടുത്തില്ല.

വേണ്ടമ്മേ,അമ്മയിവിടിരിക്ക്.ഞാൻ കഴിച്ചിട്ടൊക്കെയാ വന്നേ.ഇപ്പൊ എന്തായാലും എടുക്കണ്ട.

അത് പറഞ്ഞാൽ പറ്റില്ല.ഇത്തിരി വെള്ളവെലും കഴിച്ചേ പറ്റു.ഇവിടിരിക്ക്,ഞാൻ വരുന്നു.

ആ ചേച്ചിയോ. ഇതെന്താ പതിവില്ലാതെ ഈ വഴിയൊക്കെ.ഹാളിലേക്ക് വന്ന ഗോകുൽ അപ്പോഴാണ് ആളെ കണ്ടത്. അമ്മ ആരോടോ സംസാരിക്കുന്ന കേട്ടു. ചേച്ചിയാന്ന് മനസിലായില്ല.

ഓഹ്, ഇപ്പൊ മനസിലായല്ലോ.

"അമ്മേ ഞാൻ ഒന്നു പുറത്തുപോകുവാ"പെട്ടെന്ന് വരാം. എന്നാ പോട്ടെ ചേച്ചീ...

ഡാ ഇന്നേലും വീട്ടിലിരിക്കെടാ.അമ്മ പിറകെ വരുന്നതിനു മുന്നേ ഗോകുൽ പടികടന്നിരുന്നു.

ഇവന്റൊരു കാര്യം.രാവിലെതന്നെ നിരങ്ങാൻ പൊയ്ക്കോളും.

ഇതിപ്പോ എങ്ങോട്ടാ ഈ പോക്ക്.

വായനശാലയിലേക്ക് ആയിരിക്കും. പക്ഷെ എവിടെപ്പോയാലും വിളക്കുവക്കുമ്പോഴേക്കും ഇങ്ങെത്തും.അതുകൊണ്ട് ഒരാശ്വാസം.

അമ്മേഞാനും ഇറങ്ങിയേക്കുവാ വീട്ടിൽ അല്പം ജോലിയൊക്കെ ഒതുക്കട്ടെ.ഓഫീസിൽ പോയില്ലന്നുവച്ചു വീട്ടുജോലിക്ക് കുറവൊന്നുമില്ലല്ലോ.

ശാരിമോളെ, പോയി വാ.

മോളെ അത്പിന്നെ.പുറത്തിറങ്ങിയ രാധികയുടെ പിന്നാലെ

💬 Comments

View all comments