Chapter Title : സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]
ചെറുതായൊന്നു വീണു വൈകിട്ട്.കാൽപ്പാദത്തിന് ചെറിയ പൊട്ടലുണ്ട്.രണ്ടാഴ്ച റസ്റ്റ് പറഞ്ഞിരിക്കുവാ.അങ്ങോട്ട് കൂട്ടാൻ പറഞ്ഞു അതാ വന്നേ. ആള് വരുമ്പോഴേക്കും കൊണ്ടാക്കാം.
ഇതെപ്പോഴ സംഭവം.ആരും പറഞ്ഞുകേട്ടുമില്ല.ഞാനേതായാലും വാതിലു പൂട്ടട്ടെ.അമ്മയെയും ഒന്ന് കാണാല്ലോ.
ഇന്ന് ഓഫീസിൽ വച്ചാ ചേച്ചി.സ്റ്റെയറിൽ സ്ലിപ് ആയി വീണതാ.ഓഫീസിലെ രാജിചേച്ചി വിളിച്ചുപറഞ്ഞാ ഞാൻ അറിയുന്നേ. നടക്കുന്നതിനിടയിൽ പറഞ്ഞുകൊണ്ടിരുന്നു.
ചേച്ചീ, പാലം സൂക്ഷിച്ചു പോര്.അവളുടെ കൈ പിടിച്ചവൻ പാലം കടത്തി.ആ നിമിഷം അവളുടെ മനസ്സിൽ തനിക്ക് ആഗ്രഹിച്ചിട്ടും കിട്ടാത്ത പരിഗണന മറ്റൊരാൾ തരുന്നു എന്നൊരു തോന്നൽ.കണ്ണൊന്നു നിറഞ്ഞു.
എന്താ ചേച്ചീ, എന്തുപറ്റി...
ഒന്നുല്ല,എന്തോ ആലോചിച്ചുപോയതാ. നടക്കു ചെക്കാ.
പിന്നീട് ഇത് ഒരു പതിവുകഥയായി.ഇടക്കൊക്കെ അമ്മക്ക് പകരം ഗോകുൽ രാധികക്ക് കൂട്ടിരുന്നു.അവർ തമ്മിൽ നല്ല ചങ്ങാതിമാരായി.ആ ചങ്ങാത്തത്തിൽ ശങ്കറിനെന്നല്ല അയൽക്കാർക്കുപോലും പൊരുത്തക്കേട് തോന്നാതെ അവർ മുന്നോട്ടുപോയി.
ആ ദിവസം വന്നുചേർന്നു. അവരുടെ ജീവിതം വഴിത്തിരിവിലേക്ക് വിരൽചൂണ്ടിയ ദിവസം.......
ബാങ്കിൽ പതിവുപോലെ ജോലിയുടെ തിരക്കുകൾ അവളെ വലിഞ്ഞുമുറുക്കി.ലഞ്ച് ബ്രേക്കിൽ ബഞ്ച് ക്ലാർക്ക് ശോശാമ്മയാണ് ആദ്യ വെടിപൊട്ടിച്ചത്.
രാധിക സാറെ,കെട്ട് കഴിഞ്ഞിട്ട് വിശേഷം ഒന്നുവായില്ലേ.വർഷം ഒന്നാവറായല്ലോ.
ഒന്നു പോ ചേച്ചി,ഇപ്പോഴേ എന്തിനാ.
നിങ്ങളൊക്കെ ഒന്ന് കേട്ടോണെ,സാധാരണ കല്യാണം കഴിഞ്ഞാ പെണ്ണുങ്ങൾ ഒന്ന് പുഷ്പിക്കും.ഇവിടെന്താ കഥ എല്ലാം പഴയപോലെ തന്നെ....
ശോശാമ്മ ഒരു നേരംപോക്കിന് പറഞ്ഞതാണെങ്കിലും,കാരിരുമ്പു തുളച്ചുകയറുന്ന മനോവ്യഥ ഒറ്റനിമിഷത്തിൽ അവൾ അനുഭവിച്ചു. ആരോടും ഒരു കാരണവും പറയാതെ അന്ന് ഉച്ചക്ക് ഹാഫ് ഡേ എടുത്ത് സ്വന്തം വീട്ടിലേക്ക് പോയി.
എന്റെ മോൾക്ക് ഈ വഴി അറിയില്ലാന്നാ കരുതിയെ,ഞാൻ ഇന്നലേം കൂടി ഓർത്തെയുള്ളു.
ഒന്നു പോ അമ്മേ,അച്ഛൻ എന്തിയെ.
രാവിലെ ഇറങ്ങിയതാ, കൃഷിയാപ്പീസിൽ പോണോന്നോ
💬 Comments
View all comments