0%

Chapter Title : സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]

Author : alby Read All Parts 618

വളം വാങ്ങണോന്നോ പറയുന്നകേട്ടു.വന്ന കാലിൽ നിക്കാതെ അകത്തേക്ക് കേറുപെണ്ണേ..

നീ എന്താ,പതിവില്ലാതെ.ഈ സമയത്ത്. ചായക്ക് വെള്ളം വച്ചുകൊണ്ട് അടുക്കളയിൽ ആണവർ.

ഒന്നുല്ലമ്മേ,ഓഫീസിൽ ഇരുന്നിട്ട് എന്തോപോലെ.ഒരു വല്ലായ്മ.അവധിയാക്കി.അപ്പൊ ഓർത്തു ഇങ്ങോട്ടു കേറീട്ടു പോവാന്ന്.

നല്ല വിചാരമായിപ്പോയി.ഈ ഇട്ടാവട്ടത്തു കിടന്നിട്ടും ഇന്നേ നേരമൊത്തൊള്ളൂ അല്ലെടീ.

ഒന്നു പോ അമ്മേ, ചുമ്മാ.അല്ല അച്ഛൻ വരാൻ വൈകുവോ അമ്മേ.

നിന്റെ അച്ഛന്റെ കാര്യമല്ലേ. ആർക്കറിയാം.

ശരിയാ....

അമ്മയുമൊത്തു കുശലംപറച്ചിലും വൈകിട്ട് അച്ഛനെയും കണ്ടവൾ പോവാനിറങ്ങി...

മോളെ,ഒരു കൂട്ടം ചോദിച്ചാ എന്റെ കുട്ടി സത്യം പറയുവോ.

എന്താ അമ്മേ ഒരു മുഖവുര.അമ്മക്ക് എന്നോട് എന്തും ചോദിക്കാല്ലോ.

അമ്മ ചുറ്റും നോക്കി.അച്ഛനില്ല എന്നുറപ്പിച്ചു, അവളെയും പിടിച്ചു റൂമിലെത്തി ലോക്ക് ചെയ്തു.

ഞാൻ ചോദിക്കണോ വേണ്ടയോ എന്ന് പലവട്ടം ഓർത്തു, ഇല്ലേൽ ഒരു മനസമാധാനം കിട്ടില്ല നിനക്കെന്താ നിന്റെ അപ്പുറത്തെ ഗോകുലുമായി...

എന്ത്, ഞങ്ങള് നല്ല കൂട്ടാ.ഒന്നുല്ലേലും അയലോക്കം അല്ലേ അമ്മേ.

അതൊക്കെ ശരി, അതല്ലാതെ ഒന്നുല്ലല്ലോ.

എന്താ അമ്മേ ഇങ്ങനെ ഓരോന്നൊക്കെ ചോദിക്കണേ.

ഒന്നും ഉണ്ടായിട്ടല്ല.അങ്ങോട്ട് വരുമ്പോഴൊക്കെ നിങ്ങടെ പെരുമാറ്റം കാണുമ്പോ,എന്തോ?

അയ്യേ,ഇതാ കുഴപ്പം.ബാക്കി ആർക്കും തോന്നീല്ലല്ലോ.ഈ അമ്മക്ക് മാത്രം....

നിന്നെ പെറ്റുവളർത്തിയത് ഞാനാ. നീ എന്റെ തണലിലാ വളർന്നെ.ആ നിന്നിലെ ചെറിയ മാറ്റം പോലും പെറ്റ വയറിനു മനസിലാവും.പലപ്പോഴും പലതും ചോദിക്കണം എന്ന് കരുതും,ചോദിച്ചില്ല.എന്തേലും ഉണ്ടെ നീ പറയുല്ലോ എന്നുകരുതി.ഇതിപ്പോ എന്റെ ഉള്ളിലെന്തോ ആധിപോലെ.

ഒരു പൊട്ടിക്കരച്ചിലായിരുന്നു.അമ്മ അവളെ ബെഡിലേക്കിരുത്തി തോളോട് ചേർത്തു.പെയ്തൊഴിയട്ടെ എന്നുകരുതി.കുറച്ചുനേരത്തെ നിശബ്ദതക്കുശേഷം അവൾ പറഞ്ഞുതുടങ്ങി.ഇടക്കിടെയുള്ള ഏങ്ങലുകൾ അവളുടെ വാക്കുകൾ മുറിച്ചു.അവളുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ കേട്ട് അവളുടെ അമ്മയും തരിച്ചിരുന്നു.

💬 Comments

View all comments