0%

Chapter Title : സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]

Author : alby Read All Parts 619

അമ്മ കരുതുന്നപോലെ ഞാനും ഗോകുലും തമ്മിൽ അങ്ങനൊരു ബന്ധം ഇല്ല അങ്ങാനാവണമാരുന്നേൽ എന്നെ ഈ മോൾക്ക് എന്നേ പറ്റുവാരുന്നു.പേടിയാരുന്നമ്മേ. അന്നും ഇന്നും ശ്രീയേട്ടന് മാറ്റവൊന്നുമില്ല.പാതിരാത്രി വന്ന് കിടന്നുറങ്ങും.രാവിലെതൊട്ട് പതിവുപോലെതന്നെ.ഇതിനിടയിൽ ഞാൻ ഒരാൾ കൂടെ കിടക്കുന്നുണ്ട് എന്നുപോലും നോക്കാറില്ല. പലപ്പോഴും പേടിച്ചിരുന്നിട്ടുണ്ട്. അന്നത്തെ പ്രശ്നത്തിനു ശേഷാ അവനും അമ്മയും വന്ന് കൂട്ടുനിക്കുന്നെ.അതൊരു ആശ്വാസം.നൈറ്റ്‌ ക്ലാസ്സ്‌ തുടങ്ങിയേപ്പിന്നെ ക്ലബ്ബിൽ പോക്ക് നിന്നു.പുറത്ത് പിള്ളേരുടെ കൂടാ ഉറക്കം.അതോടെ ഗോമതിയമ്മയുടെ വരവും നിന്നു.ഒരു പെണ്ണ് ഒറ്റക്ക് അകത്തുണ്ട് എന്നൊരു ബോധം പോലും അങ്ങേർക്കില്ല.ചില ഞരമ്പുകൾ ഇടക്ക് ജനലിൽ മുട്ടിയതൊന്നും അങ്ങേർക്കറിയില്ല. അല്ലെങ്കിൽ വീട്ടിൽത്തന്നെ ഇതൊക്കെ ചെയ്യുവോ.

മനസ്സിലാവുന്നുണ്ട് മോളെ.വിവാഹം കഴിഞ്ഞും കന്യകയായി തുടരുക.അച്ഛൻ ഇങ്ങു വരട്ടെ ഞാൻ പറയുന്നുണ്ട് എല്ലാം.ഇനി നീ അങ്ങോട്ട് പോണ്ടാ. ഇതിനൊരു തീരുമാനം ഉണ്ടായിട്ട് മതി.

അച്ഛനോട് സാവകാശം പറഞ്ഞാമതി.അധികം ടെൻഷൻ കൊടുക്കരുതെന്നല്ലേ ഡോക്ടർ പറഞ്ഞേക്കുന്നെ.ഞാൻ അങ്ങ് പോകുവാ അമ്മേ.ഇനിയെന്ത് എന്നൊരു ചോദ്യം മനസ്സിലുണ്ട്.

വരുന്ന അവധിദിവസം അമ്മ അങ്ങോട്ട് വരാം.ഞാൻ അവനോടൊന്നു സംസാരിക്കട്ടെ.മോള് വിഷമിക്കല്ല്.ഒരു വഴിയുണ്ടാക്കാം.

പിറ്റേ ഞായറാഴ്ച തന്നെ രാധികയുടെ അമ്മ അവിടെത്തി.

രാധികയോടൊപ്പം അടുക്കളയിൽ പണിയൊക്കെ ഒതുക്കുന്നതിനിടയിൽ ശങ്കർ അങ്ങോട്ടെത്തി.

അമ്മേ,എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞെ.

മോളെ ഈ തേങ്ങ ഒന്നരച്ചിട്ട് വന്നേ,.. അവൾ പോയതും, അമ്മ തുടർന്നു.അല്ല മോനെ ഇത്രെയൊക്കെ ആയില്ലേ.ഇന്നലെ മോന്റെ അമ്മയും വിളിച്ചിരുന്നു.ഒരു കുട്ടിയൊക്കെ വരണ്ട സമയം ആയില്ലേ.

അതുപിന്നെ, പതിയെ മതീന്നാ....

ഇപ്പൊ അങ്ങനെയൊക്കെ കരുതും.പിന്നീട് തോന്നുമ്പോ ഡോക്ടറെ കണ്ടുനടക്കും ഇതൊക്കെയാണല്ലോ പതിവ്.നോക്ക് മോനെ എന്തൊക്കെയായാലും നടക്കേണ്ടത് സമയത്തുതന്നെ നടക്കണം.

അമ്മ പറയുന്നതൊക്കെ ശരിതന്നെ.ഒള്ളത് പറയാല്ലോ എനിക്കൊരു അവകാശി

💬 Comments

View all comments