Chapter Title : സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]
വേണ്ടന്നാ എനിക്ക്.ഇത് അവൾക്കറിയില്ല. പറഞ്ഞിട്ടില്ല.വിവാഹം പാരമ്പര്യം നിലനിർത്താൻ മാത്രം ഉള്ളതല്ലല്ലോ.
പാരമ്പര്യം, അത് വലിയൊരു വിഷയം തന്നെയല്ലേ മോനെ.ഇതിലൂടെ എല്ലാരും കാത്തിരിക്കുന്നതും അതൊക്കെയല്ലേ.
അമ്മേ,വളച്ചുകെട്ടാതെ ഞാൻ കാര്യം പറയാം.ഞങ്ങൾ ഇതുവരെ ഒന്ന് ബന്ധപ്പെട്ടുകൂടിയില്ല.എനിക്ക് കഴിയാഞ്ഞിട്ടല്ല, എനിക്ക് കുറച്ചു ലക്ഷ്യങ്ങൾ ഉണ്ട്. അതൊക്കെക്കഴിഞ്ഞു സാവധാനം നമ്മുക്ക് നോക്കാം.അതിനിടയിൽ ഇതൊക്കെ...
പിന്നെന്തിനാടാ നീ കെട്ടിയെ.... അങ്ങനെ ചോദിക്കാൻ വന്നെങ്കിലും കഴിഞ്ഞില്ല.
പിന്നെ അമ്മേ,അവൾക്ക് ഇവിടെന്താ കുറവ്.ഒരു സങ്കടോം അറിയിക്കാറില്ല പിന്നെന്താ എല്ലാരും ഇങ്ങനെ.
മം അവൾക്ക് ഒരു കുറവേയുള്ളു അതിനുള്ള പരിഹാരം ഈ അമ്മ കാണുന്നുണ്ട്
എന്താ അമ്മേ......
അത് വഴിയേ മോൻ അറിഞ്ഞോളും.
അപ്പോഴേക്കും രാധിക അങ്ങെത്തി.എന്നാ ഞാൻ ചെല്ലട്ടെ. ക്ലാസ്സ് പകുതിയിൽ നിക്കുവാ.
എന്തായി അമ്മേ.....
വരട്ടെ പറയാം,എന്റെ മനസ്സിൽ ചില തീരുമാനങ്ങൾ ഉണ്ടാരുന്നു. അത് ഒന്നൂടി ഉറച്ചു.പിന്നെ വൈകിട്ട് ഗോമതിടെ അടുത്ത് പോണോട്ടോ.
വൈകിട്ട് ഗോമതിയെയും കണ്ടിട്ട് അമ്മ തിരിച്ചുപോയി.ഗോകുൽ പതിവുപോലെതന്നെ വായനശാലയിൽ ചുറ്റിത്തിരിഞ്ഞു.പക്ഷെ പോകുന്നെന്നുമുന്നേ അമ്മ രാധികയോടായി ചിലത് ചട്ടം കെട്ടി.
മോളെ,അമ്മക്ക് മനസിലാവും.നീ എന്റെ മോളാ.എനിക്ക് നിന്റെ ഭാവി നോക്കിയേ പറ്റു.ഇതുപോലെ ഒരു മണക്കൂസനു വേണ്ടി ത്യാഗം ചെയ്യാനുള്ളതല്ല എന്റെ മോൾടെ ജീവിതം.ഒരു കുടുംബം ആകുമ്പോ അങ്ങോട്ട് ഉള്ളപോലെ ഇങ്ങോട്ടും വേണം.ഒരിറ്റു പരിഗണനയെ എന്റെ കുട്ടി ആഗ്രഹിച്ചുള്ളു.അതും ഇല്ലേൽ എന്തിനാ. ഈ ബന്ധം വേണ്ട മോളെ. അച്ഛനോട് സാവകാശം ഞാൻ പറഞ്ഞോളാം.
അമ്മേ, അത്. എന്തൊക്കെയാ ഈ പറേണെ.
മോളെ അമ്മക്ക് പഠിപ്പും വിവരോം കുറവാ.പക്ഷേങ്കി എനിക്ക് എന്റെ മോളുടെ ജീവിതാ വലുത്.അത് ഇവനെപ്പോലെ ഒരുത്തനുവേണ്ടി പാഴാക്കാൻ ഞാൻ സമ്മതിക്കില്ല.
എന്ത് പറഞ്ഞു
💬 Comments
View all comments