0%

Chapter Title : സ്വപ്‌നങ്ങളെക്കുറിച്ച് [ആൽബി]

Author : alby Read All Parts 236

സ്വപ്നം കാണുന്നയാൾക്ക് പിടികിട്ടാൻ എളുപ്പവുമാവും.

ഈ സ്വപ്നങ്ങൾ ഒരിക്കലും
നെഗറ്റീവ് അല്ല, കാരണം അവ പ്രശ്നത്തെ മറികടന്ന് അതിന് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു.

7)ഫ്ലയിങ് ഡ്രീംസ്‌
===============

സ്വപ്നങ്ങൾ ആവേശകരവും സന്തോഷകരവും മനോഹരവുമാണ്.ഈ സ്വപ്നം ഒരു വ്യക്തിക്ക് ചില ഘട്ടങ്ങളിൽ അനുഭവപ്പെടുകയും ചെയ്യും.

ഓരോ മനുഷ്യനും അവരുടെ ജീവിതത്തിൽ
എന്തെങ്കിലുമൊക്കെയാകാൻ ആഗ്രഹിക്കുന്നു.അവരുടെ ജീവിതത്തിൽ ഉയർച്ച നേടാനുള്ള വഴികൾ ചിന്തിക്കുന്നു.അതിനെ ജീവിതത്തിലെ ലക്ഷ്യങ്ങളെന്ന് വിളിക്കുന്നു.

നമ്മുടെ ജീവിതത്തിൽ നമ്മുടെ ചിന്തകൾ എങ്ങനെ അനുഭവപ്പെടുന്നുവെന്നും നിയന്ത്രിക്കപ്പെടുമെന്നുമാണ് ഇത് അർത്ഥമാക്കുന്നത്.

താഴ്ന്ന നിലയിലേക്ക് ജീവിതം നീങ്ങുമ്പോൾ ഈ സ്വപ്‌നങ്ങൾ എളുപ്പം മനസ്സിലാക്കാൻ കഴിയും. ആളുകൾ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ,അതൊരിക്കലും സംഭവിച്ചില്ലെങ്കിൽ,അത് ഒരു മനുഷ്യൻ കൂടുതൽ കാലം സ്വപ്നം കാണും.

8)ഫുഡ്‌ ഡ്രീംസ്‌
==============

ഭക്ഷണത്തോട് ഇഷ്ടമുള്ള ചില ആളുകൾ ഭക്ഷണത്തെക്കുറിച്ച് സ്വപ്നം കാണുന്നത് പതിവാണ്. വികാരങ്ങൾക്കും ബുദ്ധിക്കും ആത്മീയതയ്ക്കും ആവശ്യമായ
ഊർജ്ജത്തെയും പോഷണത്തെയും ഇവ സൂചിപ്പിക്കുന്നു.നമ്മുടെ പുതിയ ചിന്തകളിലേക്കുള്ള മാർഗത്തെ വെളിപ്പെടുത്തുന്ന ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.

9)ഫാളിങ് ഡ്രീംസ്‌
===============

ദൈനംദിന ജീവിതത്തിൽ ഇത് പതിവായി സംഭവിക്കുന്നുണ്ട്.ഈ രീതിയിലുള്ള സ്വപ്നങ്ങൾ ഭയപ്പെടുത്തുന്നതുമാണ്. എന്നാൽ എല്ലാ സ്വപ്നങ്ങളും നിഷേധാത്മകവും ഭയപ്പെടുത്തുന്നതുമായിരിക്കില്ല.

സ്വപ്നം കാണുമ്പോൾ ജീവിതത്തിൽ എന്തെങ്കിലും നിയന്ത്രണാതീതമായി സംഭവിക്കുന്നതിന്റെ തുടക്കമായി നമുക്ക് തോന്നുന്നു.കടുത്ത മാനസീക സംഘർഷമനുഭവിക്കുന്ന ഒരു വ്യക്തി ഈ വക സ്വപ്‌നങ്ങൾ കാണുന്നത് സ്വാഭാവികവുമാണ്.

ജീവിതത്തിലെ ചില പ്രശ്നങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു അടയാളമായി ഇതിനെ കാണുക.

10)എപിക് ഡ്രീംസ്‌
================

എപിക് സ്വപ്‌നങ്ങൾക്ക് ഒരു തുടർച്ചയുണ്ട്.അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.പലപ്പോഴും
സ്വപ്‌നങ്ങളുടെ തുടർച്ച ഏറ്റവും
നല്ല വിശദാംശങ്ങളോടെയാണ്

💬 Comments

View all comments