0%

Chapter Title : സ്വർഗത്തേക്കാൾ സുന്ദരം 2 [സ്പൾബർ]

Author : Spulber Read All Parts 13.2K

ഞാൻ ഇന്നലെ ഉച്ചക്ക് തന്നെ എല്ലാം ക്ലിയർ ചെയ്തു..അതൊക്കെ ഫോണിൽ വെക്കാൻ പറ്റുമോടീ പൊട്ടി…”

അവളുടെ ചിരി കണ്ട് സുമിക്ക് കലി കയറി. എല്ലാം ഒപ്പിച്ചിട്ട് ചിരിക്കുന്നത് കണ്ടില്ലേ… നിന്റെ ചിരി ഞാൻ ഇപ്പോ നിർത്തിത്തരാം..

“നീയധികം ചിരിക്കണ്ട… നിനക്കുള്ള പണി ഉടനെ വരുന്നുണ്ട്… രണ്ട് ദിവസം മുൻപ് ചെയ്ത ചാറ്റ് അവൾ ഒഴിവാക്കിയത് ഇന്നലെ ഉച്ചക്ക്… എടീ മൈരേ… അതിനിടക്ക് നിന്റെ മൊബൈൽ ആരെങ്കിലും എടുത്തിരുന്നോ…?””

“” എന്റെ മൊബൈൽ ആരെടുക്കാനാടീ… എടുത്താൽ തന്നെ അതിന്റെ ലോക്കഴിക്കാൻ പറ്റില്ല… അതേ, അത്ര രഹസ്യാ.. "

അനി ആത്മവിശ്വാസത്തോടെ പറഞ്ഞു.

“” എന്നാലേ… ഇന്നലെ നിന്റെ മൊബൈൽ ഒരുത്തനെടുത്തു… ലോക്കും തുറന്നു … എല്ലാം കാണുകയും, കേൾക്കുകയും ചെയ്തു…”

പൊടുന്നനെ അനിതയുടെ മുഖത്തെ ചിരി മാഞ്ഞു. പേടിയോടെയവൾ സുമിത്രയെ നോക്കി.”

“” എന്താടീ സുമീ നീ പറഞ്ഞത്… എന്റെ മൊബൈൽ ഒരാൾ എടുത്തെന്നോ… ? അത് തുറന്ന് എല്ലാം കേട്ടെന്നോ… ? ഒരിക്കലുമില്ല സുമീ… എന്റെ മൊബൈൽ ആരുമെടുത്തിട്ടില്ല… ഞാനാർക്കും കൊടുത്തിട്ടില്ല….ആര് സുമീ… ആരാണത് എടുത്തെന്ന് പറഞ്ഞത്… ?””

പേടിയോടെ അനിത, സുമിയുടെ കയ്യിൽ മുറുകെ പിടിച്ചു.

“ അനീ… നീ ടെൻഷനൊന്നും അടിക്കെണ്ട… നീ സാവധാനം ഒന്നാലോചിച്ച് നോക്ക്… ഇന്നലെ നിന്റെ ഫോൺ നീ എന്തെങ്കിലും ആവശ്യത്തിന്, ആർക്കെങ്കിലും കൊടുത്തോ… ?”” ഇവിടെ ഏട്ടനെ കാണാൻ വന്ന ആരെങ്കിലും അതെടുത്തിരുന്നോ… ?’”

എല്ലാം അറിയാമെങ്കിലും, അനിത തന്നെ പറയട്ടെ എന്നമട്ടിൽ സുമി പറഞ്ഞു. അനിത പേടിയോടെ ചിന്തിച്ചു. ഇന്നലെ കാര്യമായിട്ട് ആരും വന്നിട്ടില്ല.. ഉണ്ടെങ്കിൽ തന്നെ

💬 Comments

View all comments