0%

Chapter Title : സ്വർഗത്തേക്കാൾ സുന്ദരം 2 [സ്പൾബർ]

Author : Spulber Read All Parts 13.2K

ഫോൺ എപ്പഴും തന്റെ കയ്യിൽ തന്നെ ആയിരുന്നു. തന്റെ ഫോൺ ആരെങ്കിലും എടുക്കാൻ ഒരു സാധ്യതയുമില്ല.

“” സുമീ… നീ കാര്യം പറ… എന്റെ ഫോണൊന്നും ആരും എടുത്തിട്ടില്ല… എന്താടീ പ്രശ്നം…”

അനിതക്ക് തോന്നി. എന്തോ പ്രശ്നമുണ്ടെന്ന്.

“ അനീ… നിന്റെ ഫോൺ ഇന്നലെ ഒരാളെടുത്തു… നമ്മൾ തമ്മിൽ പറഞ്ഞതെല്ലാം കേട്ടു.. അതെനിക്ക് അയച്ചും തന്നു… “

അനിത ഞെട്ടിപ്പോയി. പേടി കൊണ്ടവളുടെ മുഖം വിളറി വെളുത്തു.

“ ഇല്ല സുമീ… ഇല്ല.. എന്റെ ഫോൺ ആരുമെടുത്തിട്ടില്ല… നിന്റെ ഫോണിൽ നിന്നാവും കിട്ടിയത്.. എന്നിട്ട് എന്നെ കുറ്റപ്പെടുത്തുന്നോ… ?””

ഒന്നുമറിയാതെ അനിത, സുമിത്രയെ പ്രതിയാക്കി.

“ അനീ… നീ എന്നെ പറയണ്ട.. ഒന്നുകൂടിയൊന്ന് ഓർത്തു നോക്ക്… നീ ആർക്കെങ്കിലും നിന്റെ ഫോൺ ഇന്നലെ കൊടുത്തോ… എന്തെങ്കിലും കാര്യത്തിന്…”

“” എന്റെ സുമീ… നീ പിന്നെയും പിന്നെയും ഇത് തന്നെ പറയണ്ട… എന്റെ ഫോൺ ഞാനാർക്കും……..
എന്റീശ്വരാ….. !.. “

അനിത ഞെട്ടി വിറച്ചു കൊണ്ട്, കണ്ണ് തുറിപ്പിച്ച് കൊണ്ട്, പ്രേതത്തെ കണ്ടത് പോലെ സുമിത്രയെ തുറിച്ച് നോക്കി. ഇപ്പോൾ അവൾക്കോർമ വന്നു. ഇന്നലെ രാവിലെ തന്റെ ഫോൺ ഹരിക്കുട്ടന് കൊടുത്തിരുന്നു. അതിന്റെ ലോക്കും പറഞ്ഞ് കൊടുത്ത്, മരുന്ന് വാങ്ങാൻ പറഞ്ഞയച്ചിരുന്നു. ദൈവമേ… അവനത് കേട്ടോ… എങ്കി താനിപ്പം ചാവും..

“” എന്താടീ… ഇപ്പം ആളെ പിടികിട്ടിയോ… ? “

അവളുടെ ഭാവമാറ്റംശ്രദ്ധിച്ചു കൊണ്ട് സുമിത്ര ചോദിച്ചു.

“” സുമീ..എന്താടീ സംഭവിച്ചത്… എനിക്കൊന്നും മനസിലാവുന്നില്ലെടീ.. എന്താ ഉണ്ടായത്.. ?””

പേടിച്ചു കരിഞ്ഞ മുഖത്തോടെ അനിത ചോദിച്ചു.

“” മനസിലാക്കിത്തരാം…

💬 Comments

View all comments