Chapter Title : സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]
ആയിരുന്നു. പതിനായിരക്കണക്കിന് ആളുകൾ ആണ് തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാനും കുടുംബത്തെ സംരക്ഷിക്കാനും എന്നെ ആശ്രയിച്ച് കൊണ്ടാണിരുന്നത്. ഈ ഉത്തരവാദിത്തം ഞാൻ വളരെ ഗൗരവ പൂർവമായി കാണുന്നു. നിനക്ക് ഇതിനോട് പൊരുത്ത പെടാൻ ബുദ്ധിമുട്ട് തോന്നുമായിരിക്കും കാരണം ഞാൻ നിങ്ങളെ വളത്താൻ ഈ ഉത്തരവാദിത്തം കാണിക്കാത്തത് കൊണ്ട്.
നീയും നിന്റെ പെങ്ങമ്മാരായ ആദിയയും ആദിരയും നേരിൽ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ മൂന്നും തമ്മിൽ പരിചയപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇതുവരെ സംബാധിച്ചതെല്ലാം നിങ്ങൾക്കു മൂന്ന് പേർക്കും കൂടി ഉള്ളതാണ്.
അഡ്വക്കേറ്റ് പ്രഭാകരൻ ഇനി എന്താണ് ചെയ്യാനുള്ളതെന്നും പറഞ്ഞ് തരും. ചുരുക്കി പറഞ്ഞാൽ ദ്വീപിലേക്ക് പോകുക, പെങ്ങമ്മാരെ പരിചയപ്പെടുക, നിന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസിലാക്കുക എന്നിട്ട് നിന്റേതായ ഒരു തീരുമാനം എടുക്കുക.
അതിലൂടെ നീ എന്നെ കുറിച്ച് കുറച്ചെങ്കിലും മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹത്തോടെ,
മനു വർമ്മ.
ആദിത്യ കത്തിലുള്ള തീയതി നോക്കി രണ്ട് ആഴ്ച കൾക്ക് മുന്പുള്ളതാണ്.
ജോള്ളിയുടെ തമാശയാണ് ഇത് എന്നുള്ള തെറ്റിദ്ധാരണ മാറി. ഇത് അവന്റെ രീതിയെ അല്ല. അവൻ ആകെ അസ്വസ്ഥനായി. അവന് എത്രെയും പെട്ടെന്ന് അച്ഛനെയും അമ്മയെയും വിളിക്കണം എന്ന് തോന്നി. അവൻ വകീലിനോട് പറഞ്ഞു.
"ഞാൻ ഇപ്പോൾ വരാം വീട്ടിലേക്ക് ഒന്ന് വിളിക്കണമായിരുന്നു", അഡ്വക്കേറ്റ് പ്രഭാകരൻ തല ആട്ടുന്നതിന് മുൻപേ അവൻ വാതിലിന്റെ അടുത്ത് എത്തിയിരുന്നു. അവൻ ഓഫീസിൽനിന്നും പുറത്തിറങ്ങി റോഡിന്റെ ഒരു മൂലയിൽ പോയി വീട്ടിലേക്കു വിളിച്ചു.
"എന്താ കുട്ടാ".
"ഹലോ 'അമ്മ ", ആദിത്യ ശബ്ദത്തിൽ മാറ്റം വരാതെ ശ്രേധിച്ച് പറഞ്ഞു. "എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു".
"പെട്ടെന്ന് പറയെടാ മോനു ഞങ്ങൾ പുറത്തേക്ക് പോവാൻ നിൽക്കുകയാണ്", 'അമ്മ പറഞ്ഞു. ആദിത്യന് ഒരു കാറിന്റെ ഡോർ അടയുന്ന ശബ്ദം ഫോണിലൂടെ കേൾക്കാൻ കഴിഞ്ഞു.
"ഓ ഇന്നാണല്ലേ നിങ്ങൾ ട്രിപ്പിന് പോകുന്നത്?".
അമ്മ നെടുവീർപ്പിടുന്നത് ആദിത്യൻ ഫോണിലൂടെ കേട്ടു. "നീ മറന്നുപോയി അല്ലേടാ".
അവൻ ഒന്ന് ദീർഘമായി നിശ്വസിച്ചു. "അമ്മെ ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക. ഇന്ന് എന്നെ കാണാൻ ഒരു അഡ്വക്കേറ്റ് പ്രഭാകരൻ
💬 Comments
View all comments