Chapter Title : സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]
വന്നിരുന്നു".
അമ്മ അച്ഛനെ വിളിക്കുന്നത് കേട്ട് ആദിത്യൻ ഒന്ന് നിർത്തി. "രഘു ഏട്ടാ ഒന്നിങ്ങുവന്നെ" അമ്മ വിളിക്കുന്നത് കേട്ടു. "പറ മോനു അദ്ദേഹം എന്താണ് പറഞ്ഞത്?".
"അച്ഛ അമ്മേ എനിക്കൊരു കാര്യം ചോദിയ്ക്കാൻ ഉണ്ട്, ഞാൻ ഒരു ദത്ത് പുത്രൻ ആണോ?". അവരുടെ മറുപടി കേൾക്കാനായി അവൻ ഒരു ചെവി പൊത്തിപ്പിടിച്ച് ശ്രേധിച്ചിരുന്നു.
ഫോണിൽ നിന്നുള്ള നിശബ്ദത ആദിത്യന്റെ അസ്വസ്ഥത കൂട്ടി.
"മോനെ ഇത് ഞാനാണ്", ഫോണിലൂടെ അവൻ അച്ഛന്റെ സൗമ്യമായ ശബ്ദം കേട്ടു. "ശരിയാണ് മോനെ, നീ ഇങ്ങനെ അറിഞ്ഞതിൽ എനിക്ക് വിഷമം ഉണ്ട്. ഞാൻ അവിടെ വന്ന് നിന്നെ കൂട്ടികൊണ്ട് വരാം എന്നിട്ട് നമുക്ക് സംസാരിക്കാം. നീ ഓക്കേ അല്ല".
ആദിത്യൻ കുറച്ച് നേരം ആലോചിച്ച് മിണ്ടാതെ നിന്നു. വകീൽ പറഞ്ഞത് ശരിയാണ് ഞാൻ ഒരു ദത്ത് പുത്രൻ ആണ്. അവന് തന്റെ ജീവിതം ആകെ കൈവിട്ട് പോകുന്ന പോലെയും തല കറങ്ങുന്നത് പോലെയും തോന്നി. അവൻ ഒന്ന് രണ്ട് പ്രാവശ്യം ശ്വാസം ഉള്ളിലേക്ക് വലിച്ച് വിട്ടു എന്നിട്ട് ചിന്തിച്ചു. തന്റെ കൂട്ടുകാർ, തന്റെ കൂട്ടുകാർ തന്നെയാണ്. തന്റെ അച്ഛനും അമ്മയും വലിയൊരു രഹസ്യം തന്നിൽ നിനും മറച്ചു വച്ചു എന്നാലും കഴിഞ്ഞ ഇരുപത്തിമൂന്നു വർഷം തനിക്ക് വേണ്ടിയാണ് അവർ ജീവിച്ചത്. അവർ തന്റെ ശെരിക്കുമുള്ള അച്ഛനും അമ്മയും അല്ല എന്നത് ഒരു പ്രേശ്നമേ അല്ല. ആ ചിന്ത അവനെ ഒരുപാട് സഹായിച്ചു അവൻ ഒന്ന് നിശ്വസിച്ചു.
കുറച്ച് സമയങ്ങൾക്ക് ശേഷം അവൻ മറുപടി പറഞ്ഞു. "വേണ്ട, കുഴപ്പമൊന്നും ഇല്ല, വിഷമിക്കുകയൊന്നും വേണ്ട. ആരെന്തൊക്കെ പറഞ്ഞാലും നിങ്ങളാണ് എന്നെ വളർത്തിയത് നിങ്ങളാണ് എന്റെ അച്ഛനും അമ്മയും. അതിന് എന്തായാലും ഒരു മാറ്റവും ഇല്ല".
ഫോണിലൂടെ അവരുടെ ആശ്വാസപരമായ നിശ്വാസം അവൻ കേട്ടു. അവൻ പറഞ്ഞു തുടങ്ങി.
"ഞാൻ എന്റെ ശെരിക്കുള്ള അച്ഛൻ ആരാണെന്ന് ഇന്ന് മനസ്സിലാക്കി", ആദിത്യന് എങ്ങനെ തുടരണം എന്ന് മനസ്സിലാവാത്തത് കൊണ്ട് അവൻ ചോദിച്ചു. "നിങ്ങൾക്ക് അറിയാമായിരുന്നോ?".
അവർ അവിടെനിന്ന് എന്തൊക്കെയോ സ്വകാര്യമായി സംസാരിക്കുന്നത് അവൻ ഫോണിലൂടെ കേട്ടു.
"ഞങ്ങൾക്ക് നിന്റെ അച്ഛനെ
💬 Comments
View all comments