Chapter Title : സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]
കുറിച്ച് അറിയാമായിരുന്നു മോനു", ആദിത്യന്റെ അമ്മ അല്പം സമയത്തിന് ശേഷം പറഞ്ഞു.
ആദിത്യൻ ഒന്ന് തൊണ്ട നനച്ചു. "എന്റെ അച്ഛൻ മനു വർമ്മയാണ് എന്നാണ് പറഞ്ഞത് ശരിയാണോ?".
"അത് ശരിയാണ് മോനെ", അവന്റെ അച്ഛൻ പറഞ്ഞു. "ഞങ്ങൾ അറിയാൻ പാടില്ലാത്തത് ആയിരുന്നു പക്ഷെ ഞങ്ങൾക്ക് അറിയാമായിരുന്നു".
"അദ്ദേഹം നിനക്കായി വിൽപത്രത്തിൽ എന്തെകിലും എഴുതി വച്ചിട്ടുണ്ടോ", അവന്റെ അമ്മ അസ്വസ്ഥയായി ചോദിച്ചു.
"അവർ പറയുന്നു എനിക്ക് പെങ്ങമ്മാർ ഉണ്ടെന്ന്"
"എന്ത്?", അവന്റെ അച്ഛനും അമ്മയും ഒരുപോലെ ചോദിച്ചു.
"എനിക്ക് പെങ്ങമ്മാർ ഉണ്ടെന്ന് ഇരട്ടകൾ", അവൻ പറഞ്ഞു. "ശരിക്കു പറഞ്ഞാൽ ഒരു പ്രസവത്തിലുള്ള മൂന്ന് കുട്ടികൾ അതിലൊന്ന് ഞാനാണ്".
"ആദിത്യ മോനെ ഞങ്ങൾക്ക് അറിയില്ലായിരുന്നു", അവന്റെ അച്ഛൻ പറഞ്ഞു അത് ശരിയാണെന്ന് അവന് മനസ്സിലായി.
"പെങ്ങമ്മാർ?".
"രണ്ട് പേരുണ്ട്", ആദിത്യൻ ഉറപ്പിച്ച് പറഞ്ഞു. "ഞാൻ അവരെ പോയി കാണണം എന്നാണ് പറയുന്നത്".
"നീ എന്തായാലും പോകണം", അവന്റെ അച്ഛൻ പറഞ്ഞു.
"തീർച്ചയായും", അവന്റെ അമ്മയും പറഞ്ഞു. "നിനക്ക് കുഴപ്പമൊന്നും ഇല്ലാലോ മോനു?".
"ഒരു ഷോക്കിലാണ്", ആദിത്യൻ പറഞ്ഞു. "എനിക്ക് തിരിച്ച് വകീലിന്റെ അടുത്തേക്ക് പോകണം. നിങ്ങൾ ഓക്കേ അല്ലെ?".
"ശേരി, ഞങ്ങൾ ഓക്കേ ആണ്", അവന്റെ അച്ഛൻ പറഞ്ഞു. "ഞങ്ങൾ ട്രിപ്പിന് പോകാതെ ഇരിക്കാം നീ രാത്രി ഭക്ഷണത്തിന് ഇവിടെ വാ എന്നിട്ട് നമുക്ക് ഇതിനെ കുറിച്ച് സംസാരിക്കാം".
"നിങ്ങൾ എന്തായാലും ട്രിപ്പിന് പോകണം മാസങ്ങളായി പ്ലാൻ ചെയ്യുന്നതല്ലെ", ആദിത്യന് അറിയാം അവർ എല്ലാം പ്ലാൻ ചെയ്ത് താമസം വരെ ബുക്ക് ചെയ്തതാണ് ക്യാൻസൽ ചെയ്താലോ വൈകി പോയാലോ താമസ സൗകര്യം ബുദ്ധിമുട്ടിലാകും.
"നിങ്ങൾ എന്തായാലും പോകണം എനിക്കൊരു കുഴപ്പവും ഇല്ല. എന്താവശ്യം ഉണ്ടെങ്കിലും എനിക്ക് നിങ്ങളെ വിളിക്കാമല്ലോ. നിങ്ങളും എന്നെ വിളിക്കണം, ഓക്കേ?".
"ഉറപ്പല്ലേ മോനെ?".
"ശരിക്കു അച്ഛ, നിങ്ങൾ രണ്ട് പേരും ട്രിപ്പിന് പോകണം".
"ഉറപ്പല്ലെ, നിനക്ക് ഞങ്ങൾ ഇത് പറയാത്തതിൽ ദൈഷ്യം ഒന്നും ഇല്ലല്ലോ?", അവന്റെ അച്ഛൻ വളച്ചൊടിക്കാതെ ചോദിച്ചു.
ആദിത്യൻ നെടുവീർപ്പിട്ടു. "സത്യമായും അച്ഛ എനിക്ക് ദൈഷ്യമൊന്നു ഇല്ല കുറച്ച് ഞെട്ടിയിരിക്കുകയാണ്".
"നിങ്ങൾ എന്ത് കൊണ്ടാണ്
💬 Comments
View all comments