Chapter Title : സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]
വേല ആണ്.
അവൻ ഒന്ന് മന്ദഹസിച്ചു, "ശരി എന്നാൽ കത്ത് കാണട്ടെ".
വകീൽ ഒന്ന് മുഖം വീർപ്പിച്ചിട്ട് അടുത്ത ഫയൽ തുറന്ന് ഒരു കത്ത് പുറത്തെടുത്തു. ആ പേപ്പർ വളരെ വില പിടിപ്പുള്ളതും ആഡംബരമുള്ളതും ആയിരുന്നു. ആദിത്യന് അതിലെ കൈയക്ഷരം ആരുടെ ആണെന്ന് മനസിലായില്ല എങ്കിലും അവൻ ആ കത്ത് തുറന്ന് വായിച്ചു.
പ്രീയപ്പെട്ട ആദിത്യ,
എനിക്കറിയാം നീ ഇപ്പോൾ വളരെ ആശയക്കുഴപ്പത്തിൽ ആണെന്ന്. അഡ്വക്കേറ്റ് പ്രഭാകരൻ ഒരു നല്ല മനുഷ്യനും എന്റെ ഉറ്റ ചങ്ങാതിയുമാണ്. അദ്ദേഹത്തിന് അതികം ബുദ്ധിമുട്ട് ഉണ്ടാവാതെ ശ്രദ്ധിക്കുക.
എന്തായാലും, നീ ഇപ്പോൾ മനസിലാക്കിയിരിക്കും ഞാൻ നിന്റെ അച്ഛനാണെന്ന്. മനു വർമ്മ, കോടീശ്വരൻ, സെലിബ്രിറ്റി, പ്ലേബോയ്, വ്യവസായി, ബിസ്സിനെസ്സ് ജീനിയസ്, മാറ്റുമെല്ലാ. അത് ശരിയുമാണ്, ആദിത്യ. നീ ഇതിനെല്ലാം ഒരു വിശദീകരം അർഹിക്കുന്നു എന്നും എനിക്കറിയാം.
ഇരുപത്തറു വർഷങ്ങള്ക്ക് മുൻപ് ഞാൻ ഒരു സ്ത്രീയെ പരിജയപെട്ടു പേര് പാർവതി ഞങ്ങൾ പ്രണയത്തിലായി ഉടൻ വിവാഹവും കഴിച്ചു. ഞാൻ ഒരു കമ്പനി തുടങ്ങി, കമ്പ്യൂട്ടർ ഉണ്ടാക്കുന്നതും സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ്ങും അവിടെ തുടങ്ങി. ആ സമയത്ത് പാർവതി ഗർഭിണിയായി. ജീവിതം വളരെ സന്തോഷപൂരിതം ആയി മുന്നോട്ട് പോയി.
ബിസിനസ് പച്ച പിടിച്ചു ഞാൻ എഴുതിയ ചില സോഫ്റ്റ്‌വെയർ കോടികൾ ഉണ്ടാക്കി. മാസങ്ങൾക്കകം നൂറോളം ആൾകാർ കമ്പനിയിൽ പണിയെടുക്കാൻ തുടങ്ങി. ബിസിനസ് കാര്യങ്ങൾ ഇവിടെ മുക്യം അല്ല. പാർവതിക്ക് പ്രസവ വേതന തുടങ്ങി ഞങ്ങൾ ആശുപത്രിയിലേക്ക് പോയി.
പാർവതി എട്ടാം മാസത്തിൽ മൂന്ന് കുഞ്ഞുങ്ങൾക്ക് ജൻമം നൽകി രണ്ട് പെണ്ണും ഒരു ആണും. പ്രസവത്തിന് ശേഷം പാർവതിക്ക്
💬 Comments
View all comments