Chapter Title : സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]
അടുക്കളയുടെ പുറക് വാതിലിനു അടുത്തേക്ക് മാറി നിന്നു. അവിടെ ഭിത്തിയിലുള്ള കീപാഡിൽ സാധാരണ വാതിൽ തുറക്കാൻ ഉപയോഗിക്കുന്ന കോഡിന് പകരം മറ്റൊരു കോഡ് ടൈപ്പ് ചെയ്തു.
ചെറിയൊരു ശബ്ദം വെയിസ്റ്റുകൾ കൂട്ടിയിടുന്ന മൂലയിൽ നിന്നും കേട്ടു അവൻ ആ മുലയിലേക്ക് നടന്നു. അവിടെ കരിങ്കൽ വിരിച്ച നിലത്ത് നിന്നും ചെറിയൊരു ലിവർ പുറത്തേക്കു തള്ളി നിന്നു. അവൻ കയ്യെത്തിച്ച് ആ ലിവറിൽ പിടിച്ചു ചെറുതായി വലിച്ചു. ചെറിയൊരു ഒരാൾക്ക് കടക്കാൻ പാകത്തിനുള്ള ഒരു ഗുഹ അവനു മുൻപിൽ തുറക്ക പെട്ടു. അതിൽ നിന്നും താഴേക്കു ഇറങ്ങുവാൻ പടികൾ ഉണ്ട്. ഇതെല്ലാം രാത്രിയിൽ ചന്ദ്രന്റെ മങ്ങിയ വെളിച്ചത്തിൽ മുൻകൂട്ടി അറിയാതെ കണ്ടുപിടിക്കുക എന്നത് അസാധ്യമാണ്.
അവൻ വേഗം പടികളിലേക്കിറങ്ങി അകത്തു കടന്നതിന് ശേഷം ഉള്ളിലേക്കുള്ള ആ രഹസ്യ വാതിൽ തലയ്ക്കു മുകളിൽ അടച്ചു. താഴേക്ക് 23 പടികൾ ഉണ്ട് ഓരോ പടികളിലും മങ്ങിയ ലൈറ്റ് പ്രകാശം പരത്താൻ തുടങ്ങി.
താഴേക്ക് ഇറങ്ങിയതിനു ശേഷം അവനൊന്നു തിരിഞ്ഞു എന്നിട്ട് ഭിത്തിയിലുള്ള കീപാഡിൽ ഒരു കോഡ് ടൈപ്പ് ചെയ്തു അതിനരികിൽ ഉള്ള ഒരു ബോക്സ് അപ്പോൾ തുറന്നു. ആ ബോക്സിന്റെ നടുവിലുള്ള സ്‌ക്രീനിൽ അവൻ തന്റെ വിരലടയാളം പതിപ്പിച്ചു അപ്പോൾ തൊട്ടരികിലുള്ള വാതിൽ തുറക്കപ്പെട്ടു.
എൽദോ ഒരാവേശത്തോടെ പുഞ്ചിരിച്ചു. അവൻ കുറച്ചു ദിവസമായി ഇങ്ങോട്ടു വന്നിട്ട്.
അവൻ സെയിഫ് റൂമിലേക്ക് കടന്നു അല്ലെങ്കിൽ അവൻ കരുതി വച്ചിരിക്കുനത് പോലെ ബങ്കറിനുളളിലേക്കു കടന്നു. ദ്വീപിനെതിരെ എന്തെങ്കിലും ആക്രമണം സംഭവിച്ചാൽ അവന് പോകാനുള്ള സുരക്ഷിതം ആയ സ്ഥലം. മുന്നിലുള്ള പ്രധാന മുറിയും അടുപ്പിച്ചുള്ള അടുക്കളയെയും പാടെ അവഗണിച്ച് അവൻ ഇടതു വശത്ത് ഉള്ള വാതിൽ തുറന്നു. അകത്ത് അത്യാവശ്യ സമയങ്ങളിൽ പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഒരു കണ്ട്രോൾ റൂം സൈഡിൽ സെറ്റ് ചെയ്യ്തിട്ടുണ്ട്. പക്ഷെ അവന്റെ ശ്രെദ്ധ അവിടെക്കായിരുന്നില്ല. അവൻ ദ്വീപിലുള്ള ഹിഡൻ CCTV ക്യാമറകളുടെ കോൺട്രോളിലേക്ക് ശ്രെദ്ധ തിരിച്ചു. അത് മനു വർമ്മ കഴിഞ്ഞ 15 വർഷത്തെ കഠിന പ്രയത്നം കൊണ്ട് ദ്വീപിന്റെ സുരക്ഷയെ മുൻനിർത്തി ഓരോ മുക്കിലും മൂലയിലും കാണാമറയത്ത് സ്ഥാപിച്ചതായിരുന്നു.
അതിൻറെ
💬 Comments
View all comments