Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
?️ സ്വർഗ്ഗ ദ്വീപ് 10 ?️ Swargga Dweep Part 10 | Author : Athulyan | Previous Part
ആമുഖം : നിങ്ങൾ ഓരോരുത്തരും തന്ന നിരന്തരമായ പ്രോത്സാഹനം ഒന്ന് കൊണ്ട് മാത്രമാണ് ഈ കഥ ഇത്രയും എത്തിക്കാൻ എനിക്ക് സാധിച്ചത്. ഇപ്പോൾ സ്വർഗ്ഗ ദ്വീപിന്റെ പത്താമത്തെ അദ്ധ്യായം എത്തി നിൽക്കുക ആണ്. നിങ്ങളുടെ സഹായ സഹകരണം തുടർന്നും ഉണ്ടാവും എന്ന് പ്രതീക്ഷിച്ച് കൊണ്ട് കഥ തുടരുന്നു.
അദ്ധ്യായം [10]:
ജോളിയാണ് ആദ്യം ബോട്ടിൽ നിന്ന് ചാടി ഇറങ്ങിയത് അതിന് പുറകെ അരവിന്ദും ബോട്ടിൽ നിന്ന് ഇറങ്ങി.
"ശതകോടീശ്വരൻ തെണ്ടി. നീ ഇപ്പോൾ എന്റെ ഹീറോ ആണ്." ആദിത്യനെ മുറുക്കെ കെട്ടിപ്പിടിച്ച് ഉയർത്തി നിന്ന് വട്ടം കറങ്ങി കൊണ്ട് ജോളി പറഞ്ഞു.
"എന്ത് മൈരാട ജോളി?." അവസാനം അവൻ താഴെ ഇറക്കിയപ്പോൾ ആദിത്യൻ ചോദിച്ചു.
"മൈരേ ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കില്ല." ജോളി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "ആ ലിമോസിൻ ഡ്രൈവറില്ലേ എലിസബത്ത്."
ആദിത്യൻ ഇത് കേട്ട് ജോളിയെ നോക്കി പുഞ്ചിരിച്ചു. അവൻ ഊഹിച്ചത് പോലെ തന്നെ ആണ് കാര്യങ്ങൾ എന്ന് ആദിത്യൻ മനസ്സിൽ ചിന്തിച്ചു. അരവിന്ദ് അവന്റെ അടുത്ത് എത്തിയപ്പോൾ ആദിത്യൻ അവന് കൈയ് കൊടുത്തു.
"ജോളി ഇപ്പോൾ പ്രണയത്തിൽ ആണ്." അരവിന്ദ് ആദിത്യനോട് പറഞ്ഞു. "അവൻ എലിസബത്തിനെ കുറിച്ച് വിവരിച്ച് കൊണ്ട് ഇവിടെ എത്തുന്നത് വരെ എന്റെ തല തിന്ന് കൊണ്ട് ഇരിക്കുക ആയിരുന്നു."
"അതെ ഞാൻ പ്രണയത്തിൽ ആണ്." കൈകൾ മുകളിലേക്ക് ഉയർത്തി കൊണ്ട് നാടകീയമായി ജോളി മറുപടി പറഞ്ഞു.
💬 Comments
View all comments