Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
പറഞ്ഞു. ശെരിക്ക് പറഞ്ഞാൽ ആദിത്യന് അവളോട് ഒരു വികാരവും തോന്നിയിരുന്നില്ല.
അവൾ ആദിത്യനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഇപ്പോൾ അവൾ ഒന്ന് കൂടെ ശാന്തമായത് പോലെ അവന് തോന്നി. സ്വപ്ന തിരിഞ്ഞ് എൽദോയെ നോക്കിയപ്പോൾ അവളുടെ മുഖ ഭാവം വീണ്ടും മാറി അവൾ ചുണ്ട് കടിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ എന്റെ ബാഗ് ഒന്ന് എടുത്തോട്ടെ ആദിത്യ."
"നീ ആരുടെ എങ്കിലും ഫോൺ കാൾ ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ടോ?." ഹെലികോപ്റ്ററിന്റെ സഹായിയുടെ കൂടെ Chinook ക്കിന്റെ നേരെ നടന്ന് കൊണ്ട് ആദിത്യൻ ചോദിച്ചു.
"എന്ത്?. ഇല്ല അങ്ങനെ ഒന്നും ഇല്ല." സ്വപ്ന തല കുടഞ്ഞ് കൊണ്ട് പറഞ്ഞു.
"നിനക്ക് എന്റെ കൂടെ വരാൻ താല്പര്യം ഇല്ലേ?." ആദിത്യൻ ചോദിച്ചു.
"എന്റെ ഇഷ്ട്ടത്തോടെ തന്നെ ആണ് ഞാൻ വന്നത്." സ്വപ്ന പെട്ടെന്ന് മറുപടി പറഞ്ഞു.
ആദിത്യൻ സ്വപ്നയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. "അപ്പോൾ നിനക്ക് എന്റെ കൂടെ വരാൻ ഒരു കുഴപ്പവും ഇല്ല?. പിന്നെ ബാഗിന്റെ അകത്ത് മേക്കപ്പിന് വേണ്ടി ഉള്ള സാധനങ്ങൾ ആണെങ്കിൽ അതിന്റെ ആവശ്യം ഇല്ല. നിന്നെ ഇപ്പോൾ തന്നെ കാണാൻ അതി സുന്ദരി ആണ്." ആദിത്യന് അവളോട് താല്പര്യം ഇല്ലെങ്കിലും അവളെ വരുതിയിൽ കൊണ്ട് വരാൻ വേണ്ടി പറഞ്ഞു.
അവർ ഹെലികോപ്റ്ററിന്റെ അടുത്ത് എത്തിയപ്പോൾ ആദിത്യൻ മുൻപോട്ട് ആഞ്ഞ് അവളുടെ ചെവിയിൽ പറഞ്ഞു. "ഇന്നലെ നീ വന്ന് പോയതിന് ശേഷം ഞാൻ നിന്നെ കുറിച്ച് തന്നെ ചിന്തിക്കുക ആയിരുന്നു. നിന്റെ മസ്സാജും പിന്നെ കഴിഞ്ഞ രാത്രിയിൽ നീ ആണ് എന്റെ ബെഡ്റൂമിൽ വന്ന് പോയത്
💬 Comments
View all comments