Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
കൊണ്ട് അവളോട് പറഞ്ഞു. "വരൂ നമുക്ക് പെട്ടെന്ന് പോകാം."
"പക്ഷെ എന്റെ ബാഗ് . . . . അതിൽ . . . . എന്റെ സാധനങ്ങൾ ഉണ്ട്." സ്വപ്ന ഒരു വിരണ്ട അവസ്ഥയിൽ വിക്കി വിക്കി പറഞ്ഞു. ആദിത്യൻ ഒരു ഭാവ വ്യത്യാസവും കാണിക്കാതെ നിന്നു. ആ സമയത്ത് ഹെലികോപ്റ്ററിന്റെ പയലറ്റ് അവരുടെ അടുത്തേക്ക് വന്നു. സ്വപ്ന ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായ ആയി ആദിത്യനെ നോക്കി നിന്നു.
"ക്യാപ്റ്റൻ ജോൺ." ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു. "ഞങ്ങൾ തിരിച്ച് വരുന്നത് വരെ സ്വപ്നയുടെ ബാഗ് ഇവിടെ സുരക്ഷിതം ആയിരിക്കും അല്ലോ?."
ക്യാപ്റ്റൻ ജോൺ തല ആട്ടി കൊണ്ട് പറഞ്ഞു. "നിങ്ങൾ പുറത്തേക്ക് ഇറങ്ങിയ ഉടനെ ഞാൻ ഹെലികോപ്റ്ററിന്റെ വാതിൽ ലോക്ക് ചെയ്യും."
"അപ്പോൾ ശെരി." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. അവൻ തിരിഞ്ഞ് സ്വപ്നയുടെ കൈയ് പിടിച്ച് Sikorsky യുടെ വാതിലിന്റെ അടുത്തേക്ക് നടന്നു. ഹെലികോപ്റ്ററിന്റെ പയലറ്റ് അവരുടെ പുറകിൽ എത്തിയപ്പോൾ സ്വപ്ന വീണ്ടും തിരിഞ്ഞ് ബാഗിലേക്ക് നോക്കുക ആയിരുന്നു.
ഹെലികോപ്റ്ററിന്റെ സഹായി Sikorsky യുടെ വാതിൽ അടച്ച് ലോക്ക് ചെയ്തു. സ്വപ്നയുടെ അസ്വസ്ഥത കണ്ടപ്പോൾ ആദിത്യൻ അവന്റെ അഭിനയം ഒന്ന് കൂടി പൊലിപ്പിച്ച് കൊണ്ട് അവളെ തന്റെ ശരീരത്തോട് പിടിച്ച് അടുപ്പിച്ച് അവളെ ആപാദചൂഡം നോക്കി. എൽദോ ഇതെല്ലം ശ്രേദ്ധിച്ച് കൊണ്ട് അവിടെ എവിടെ എങ്കിലും മാറി നിൽക്കുക ആയിരിക്കും എന്ന് ആദിത്യന് ഉറപ്പായിരുന്നു.
"നീ ശെരിക്കും സുന്ദരി ആണ് സ്വപ്ന." ആദിത്യൻ ഒരു സ്വകാര്യം എന്ന പോലെ അവളുടെ ചെവിയിൽ
💬 Comments
View all comments