Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
മാറാം." ആദിത്യൻ കൈയ് നീട്ടി കൊണ്ട് അവളെ വിളിച്ചു.
"എന്ത്?." പെട്ടെന്ന് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ സ്വപ്ന ചോദിച്ചു.
"ഹെലികോപ്റ്റർ മാറിപ്പോയി നമ്മൾ Chinook ക്കിൽ ആണ് പോകുന്നത്." ആദിത്യന് കാര്യങ്ങൾ വളരെ വേഗത്തിൽ ആണ് നീക്കുന്നത് എന്ന് അറിയാം എന്നാലും എൽദോ ഇടക്ക് കയറി എല്ലാ കുളമാക്കുന്നതിന് മുൻപ് അവന് സ്വപ്നയെ മറ്റേ ഹെലികോപ്റ്ററിലേക്ക് എത്രയും പെട്ടെന്ന് കയറ്റണമായിരുന്നു. ആദിത്യൻ അവളെ നോക്കി ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു. "അതിൽ കുറെ അധികം സ്ഥലം ഉണ്ട്. നമുക്ക് അത് ആവശ്യം വരും."
അവൻ പറഞ്ഞത് കേട്ട് സ്വപ്ന അവനെ നോക്കി പുഞ്ചിരിച്ചു. അവൾ കസേരയിൽ നിന്ന് എഴുനേറ്റപ്പോൾ അവളുടെ കണ്ണുകൾ ഒരു മൂലയിൽ വച്ചിരുന്ന അവളുടെ ബാഗിലേക്ക് പോയി. ഒരു കറുത്ത ക്യാൻവാസ് ഷോൾഡർ ബാഗ് അവിടെ നിലത്ത് വച്ചിരിക്കുക ആയിരുന്നു.
"അത് അവിടെ തന്നെ കിടന്നോട്ടെ തിരിച്ച് വന്നിട്ട് നിനക്ക് അത് എടുക്കാം." ആദിത്യൻ പറഞ്ഞു. അവൻ അഭിനയിച്ച് കൊണ്ട് ഇരിക്കുന്ന കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്ന് ആദിത്യൻ കൂട്ടി ചേർത്ത് കൊണ്ട് പറഞ്ഞു. "നിന്നെ കണ്ടാൽ . . . . ഇപ്പോൾ . . . . കടിച്ച് തിന്നാൻ തോനുന്നു. എനിക്കാണെങ്കിൽ ഇപ്പോൾ വിശപ്പ് സഹിച്ച് നിൽക്കാൻ പറ്റുന്നില്ല."
സ്വപ്ന ഇത് കേട്ട് അവനെ നോക്കി ചിരിച്ചു പക്ഷെ അവൾ പേടിയോടെ അവളുടെ ശ്രെദ്ധ ബാഗിലേക്ക് വീണ്ടും തിരിച്ചു. സ്വപ്ന ആ ബാഗ് എടുക്കാനായി അതിന്റെ അടുത്തേക്ക് പോകാൻ തുടങ്ങി പക്ഷെ ആദിത്യൻ അവളുടെ മുൻപിൽ കയറി നിന്ന്
💬 Comments
View all comments