Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
തന്റെ ശ്രെദ്ധ ഹെലികോപ്റ്ററിന്റെ സഹായിയിലേക്ക് തിരിച്ചു.
"ഗുഡ് ആഫ്റ്റർനൂൺ സർ." ഹെലികോപ്റ്ററിന്റെ സഹായി പറഞ്ഞു.
"ഹായ് ഈ ഹെലികോപ്റ്ററിന് പകരം Chinook തയ്യാറാക്കാൻ എത്ര സമയം എടുക്കും?." ആദിത്യൻ ചോദിച്ചു. അതിന് ശേഷം അവൻ അയാളുടെ അടുത്തേക്ക് നീങ്ങി നിന്ന് ഒച്ച കുറച്ച് കൊണ്ട് പറഞ്ഞു. "എൽദോക്ക് ഒരു അബദ്ധം പറ്റി അയാൾക്ക് ഹെലികോപ്റ്റർ മാറി പോയത് ആണ്."
"ഒരു മൂന്നോ നാലോ മിനിറ്റ് കൊണ്ട് അത് തയ്യാറാക്കാൻ പറ്റും സർ." ഹെലികോപ്റ്ററിന്റെ സഹായി പറഞ്ഞു.
"എന്നാൽ പെട്ടെന്ന് അത് ശെരിയക്ക്." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു.
"ശെരി സർ." ഹെലികോപ്റ്ററിന്റെ സഹായി ഇതും പാഞ്ഞ് കൊണ്ട് Sikorsky യുടെ കോക്ക്പിറ്റിലേക്ക് കയറി പയലറ്റിനെ കണ്ട് കാര്യം അറിയിച്ചു. ഈ സമയം ആദിത്യൻ ഹെലികോപ്റ്ററിന്റെ വാതിലിലൂടെ തല ഇട്ട് അകത്തേക്ക് നോക്കി.
അതിന്റെ അകത്ത് സ്വപ്ന ഒരു കസേരയിൽ ഇരിക്കുക ആയിരുന്നു. കണ്ണിന് ചുറ്റും അവൾ നല്ല കട്ടിയുള്ള നിറത്തിൽ മേക്കപ്പ് അണിഞ്ഞ് ഇരുന്നു ചുണ്ടുകൾ ലിപ്സ്റ്റിക്ക് കൊണ്ട് കൂടുതൽ ചുവപ്പിച്ച് ഇരുന്നു. അവളുടെ കറുത്ത നിറത്തിൽ ഉള്ള നീളമുള്ള മുടി അവളുടെ ഉടുപ്പിന്റെ കറുത്ത നിറത്തോട് നല്ലോണം ഇണങ്ങി കിടന്നു.
"ഹായ്." ആദിത്യൻ സ്വപ്നയെ നോക്കി കൊണ്ട് പറഞ്ഞു.
സ്വപ്ന അവനെ വശ്യമായി നോക്കി ചുണ്ടുകൾ നാക്കിനാൽ നനച്ച് കൊണ്ട് പറഞ്ഞു. "ഹലോ ആദിത്യ."
"ഞാൻ ഈ ഹെലികോപ്റ്റർ ആല്ല പറഞ്ഞത് എൽദോ കേട്ടത് മാറി പോയി." ആദിത്യൻ പെട്ടെന്ന് പറഞ്ഞു. "നമ്മൾ മറ്റേ ഹെലിക്കോപ്റ്ററിൽ ആണ് പോകുന്നത്. വാ നമുക്ക് പെട്ടെന്ന് അതിലേക്ക്
💬 Comments
View all comments