Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
എൽദോ പെട്ടെന്ന് പറഞ്ഞു. "പിന്നെ മറ്റേ ഹെലികോപ്റ്റർ പെട്ടെന്ന് പുറപ്പെടാൻ . . . ."
"എൽദോ." ആദിത്യൻ അവന്റെ തോളിൽ കൈയ് വച്ച് കൊണ്ട് അവന്റെ ചെവിയുടെ അടുത്തേക്ക് ആഞ്ഞ് കൊണ്ട് പറഞ്ഞു. "ഹെലികോപ്റ്ററിന് ഒച്ച കൂടുതൽ ഉള്ളത് ആണ് നല്ലത്. അകത്ത് നിന്ന് ഉള്ള ഒച്ചകൾ പുറത്തേക്ക് . . . . കേൾക്കില്ല മനസ്സിലായോ?."
"ഓഹ്." എൽദോ ആദിത്യൻ കൊടുത്ത ന്യായീകരണത്തിന് എന്ത് മറുപടി നൽകണം എന്ന് അറിയാതെ പറഞ്ഞു.
എൽദോ എന്തോ കാര്യമായി ചിന്തിക്കുന്നത് കണ്ട് ആദിത്യൻ അവന് കൂടുതൽ ചിന്തിക്കാൻ അവസരം നൽകാതെ അവനെ അടിച്ച് അമർത്താൻ തന്നെ തീരുമാനിച്ചു.
"നിങ്ങൾ ഇനി തിരിച്ച് പോയിക്കോ എൽദോ. നിങ്ങളുടെ ആവശ്യം ഇനി ഇവിടെ ഇല്ല. എനി വേണ്ട കാര്യങ്ങൾ ഞാൻ നോക്കിക്കോളാം." ആദിത്യൻ തറപ്പിച്ച് പറഞ്ഞു. "നിങ്ങൾ ചെയ്ത് തന്ന സഹായത്തിന് നന്ദി."
"പക്ഷെ സർ." എൽദോ എന്തോ പറയാൻ വന്നു.
ആദിത്യൻ അവനെ ഇടക്ക് വച്ച് നിർത്തിച്ച് കൊണ്ട് പറഞ്ഞു. "ഒരു പക്ഷെയും ഇല്ല എൽദോ. എനി വേണ്ട കാര്യങ്ങൾ ഞാൻ നോക്കിക്കോളാം." ആദിത്യൻ അയാളെ നോക്കി കണ്ണുകൾ അടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു. എൽദോയുടെ മുഖത്ത് ഉള്ള അസ്വസ്ഥമായ ഭാവം കണ്ട് ചിരിക്കാതെ ഇരിക്കാൻ ആദിത്യന് കടിഞ്ഞ് പരിശ്രമിക്കേണ്ടി വന്നു.
ആദിത്യൻ തിരിഞ്ഞ് ഹെലികോപ്റ്ററിന്റെ സഹായിയുടെ അടുത്തേക്ക് നടന്നു. അയാളുടെ അടുത്ത് എത്തിയപ്പോൾ തിരിഞ്ഞ് എൽദോക്ക് കൈയ് വീശി കാണിച്ചു. എൽദോ അപ്പോൾ മുരണ്ട് കൊണ്ട് നടപ്പാതയിൽ നിൽക്കുക ആയിരുന്നു.
'ചെറ്റ.' ആദിത്യൻ മനസ്സിൽ പറഞ്ഞ് കൊണ്ട്
💬 Comments
View all comments