Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
അവളെ വട്ടം ചുറ്റിപ്പിടിച്ചു. എൽദോ പുറത്ത് നിന്ന് ഇതെല്ലം ശ്രദ്ധിക്കുക ആയിരിക്കും എന്ന് ആദിത്യന് ഉറപ്പായിരുന്നു.
ഹെലികോപ്റ്ററിന്റെ അകത്ത് ഇരുന്നതോടെ ആദിത്യൻ അസ്വസ്ഥൻ ആകാൻ തുടങ്ങി. അവന് താൻ പ്രിയയെ വഞ്ചിക്കുക ആണോ എന്ന ചിന്ത അലട്ടി കൊണ്ട് ഇരുന്നു. പ്രിയയും അവനും ഒന്നും തുറന്ന് സംസാരിച്ചില്ലെങ്കിലും അവൻ മനസ്സ് കൊണ്ട് പ്രിയയെ സ്നേഹിക്കാൻ തുടങ്ങി ഇരുന്നു. എന്തായാലും സ്വപ്നയിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി എടുത്തേ പറ്റൂ എന്ന് അവന് അറിയാമായിരുന്നു. ഇത് എൽദോക്ക് ഒരു സംശയവും വരാതെ തന്നെ ചെയ്യണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.
"അപ്പോൾ താങ്കൾ എന്നെ കുറിച്ച് തന്നെ ചിന്തിക്കുക ആയിരുന്നു അല്ലെ?." സ്വാപ്ന ഒരു ശൃംഗാര ചിരിയോടെ ആദിത്യന്റെ ചെവിയിൽ മുഖം അടുപ്പിച്ച് കൊണ്ട് ചോദിച്ചു.
ആദിത്യൻ ഇത് കേട്ട് തുപ്പൽ ഇറക്കി കൊണ്ട് തല ആട്ടി. ഹെലികോപ്റ്റർ സ്റ്റാർട്ടാവുന്നതിന്റെ ഒച്ച കേട്ടപ്പോൾ ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ടു. ഹെലികോപ്റ്റർ ഉയരാൻ തുടങ്ങിയാൽ പുറത്ത് നിന്ന് ആർക്കും തന്നെ കാണാൻ പറ്റില്ല എന്ന് അവൻ ആശ്വസിച്ചു.
"അതെ ഞാൻ കുറച്ച് ദിവസമായി ആരാണ് അന്ന് രാത്രി എന്റെ ബെഡ്റൂമിൽ വന്ന് എന്റെ കൂടെ ബന്ധപ്പെട്ട് ഓടി പോയത് എന്ന് ആലോജിക്കുക ആയിരുന്നു. പിന്നെ ഇന്നലെ അത് നീ ആണെന്ന് എനിക്ക് മനസ്സിലായി." ആദിത്യൻ ഒരു ചെറു പുഞ്ചിരി മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു. "നീ കുറച്ച് കുസൃതി ഉള്ള ഒരു പെൺകുട്ടി ആണ്."
സ്വപ്ന അവനെ കുറച്ച് നേരം തുറിച്ച് നോക്കി കൊണ്ട് പറഞ്ഞു. "ഞാൻ ചില സമയങ്ങളിൽ
💬 Comments
View all comments