Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
ആദിത്യൻ പെട്ടെന്ന് ഞെട്ടി നിരങ്ങി കുറച്ച് ദൂരം മാറി ഇരുന്നു. സ്വപ്ന എന്ത് പറ്റി എന്ന് അറിയാതെ ആകാംഷയോടെ ആദിത്യന്റെ മുഖത്തേക്ക് നോക്കി. അവൻ ഒന്ന് നെഞ്ച് വിരിച്ച് കൊണ്ട് മുഖ ഭാവം കടുപ്പിച്ച് സ്വപ്നയെ സൂക്ഷിച്ച് നോക്കി.
"സ്വപ്ന ഞാൻ നിന്നെ തെറ്റിദ്ധരിപ്പിച്ച് ഇവിടെ കൊണ്ട് വന്നതിൽ ക്ഷേമ ചോദിക്കുന്നു. ദ്വീപിൽ നിന്ന് മാറി നിന്നോട് സംസാരിക്കാൻ വേണ്ടി ആണ് ഞാൻ നിന്നെ ഈ ഹെലികോപ്റ്ററിൽ കൊണ്ട് വന്നത്." ആദിത്യൻ ഗാംഭീര്യത്തോടെ പറഞ്ഞു. ഇത് കേട്ട് സപ്നയുടെ കണ്ണ് മിഴിച്ച് വായ പൊളിച്ച് ആശ്ചര്യത്തോടെ ആദിത്യനെ നോക്കി ഇരുന്ന് പോയി.
"നീ കഴിഞ്ഞ രാത്രിയിൽ എന്റെ ബെഡ്റൂമിലേക്ക് വന്നത് എന്തിനാണെന്ന് എനിക്ക് അറിയണം?." ആദിത്യൻ സ്വപ്നയുടെ കണ്ണുകളിലേക്ക് തറപ്പിച്ച് നോക്കി തുറന്ന് ചോദിച്ചു.
സ്വപ്ന കണ്ണുകൾ ചിമ്മി കൊണ്ട് പറഞ്ഞു. "താങ്കളെ . . . . താങ്കളെ വശീകരിക്കാൻ വേണ്ടി."
ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. "എനിക്ക് അറിയാം നീ ആ രാത്രി എന്റെ കൂടെ ബന്ധപ്പെടാൻ വേണ്ടി ആണ് വന്നത് എന്ന്. നമ്മൾ അത് ചെയ്യുകയും ചെയ്തു പക്ഷെ നീ വന്നതിന്റെ ഉദ്ദേശം ആണ് എനിക്ക് അറിയേണ്ടത്."
സ്വാപ്ന അവളുടെ ഇടത് വശത്ത് ഉള്ള ജനലിലൂടെ പുറത്തേക്ക് നോക്കി കുറച്ച് നേരം ഇരുന്നു. അതിന് ശേഷം അവൾ തിരിഞ്ഞ് ആദിത്യനെ നോക്കി കൊണ്ട് പറഞ്ഞു. "താങ്കൾ ബോട്ട് ജെട്ടിയിൽ നിന്ന് നനഞ്ഞ് കുളിച്ച് നടന്ന് പോകുന്നത് ഞാൻ കണ്ടിരുന്നു. താങ്കളെ അങ്ങനെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത വികാരം താങ്കളോട് തോന്നി. അത്
💬 Comments
View all comments